/indian-express-malayalam/media/media_files/2025/02/01/TjtSsyJoTeZJndiNuYni.jpg)
12 ലക്ഷം വരെ ആദായ നികുതി ഇളവ്
ന്യൂഡൽഹി: ആദായ നികുതിയിൽ സുപ്രധാന പ്രഖ്യാപനവുമായി മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർ ഇനി ആദായ നികുതി നൽകേണ്ടതില്ലെന്ന സുപ്രധാന പ്രഖ്യാപനമാണ് നിർമലാ സീതാരാമൻ തന്റെ എട്ടാമത്തെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്.
നേരത്തെ 10 ലക്ഷം രൂപവരെ നികുതി ഇളവുകളാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നതെങ്കിൽ അതിനെയും മറികടന്നുള്ള ജനപ്രിയ പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായത്. മധ്യവർഗത്തിനെ മുന്നിൽ കണ്ടുകൊണ്ടുള്ളതാണ് സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ എഴ് ലക്ഷം വരെയായിരുന്നു ആദായ നികുതി പരിധി.
പുതിയ ആദായ നികുതി ഘടന
04 ലക്ഷം രൂപ- ഇല്ല
4-8 ലക്ഷം രൂപ- അഞ്ച് ശതമാനം
8-12 ലക്ഷം രൂപ- 10%
16-20 ലക്ഷം രൂപ- 20%
20-24 ലക്ഷം രൂപ- 25%
24 ലക്ഷത്തിന് മുകളിൽ- 30%
നാല് ലക്ഷം വരെ നികുതി ഈടാക്കില്ല. നാല് മുതൽ എട്ട് ലക്ഷം വരെ അഞ്ച് ശതമാനം നികുതി. എട്ട് മുതൽ 10 ലക്ഷം വരെ 10 ശതമാനം, 15 മുതൽ 20 ലക്ഷം വരെ 20 ശതമാനം. 24 ലക്ഷത്തിനു മുകളിലേക്ക് 30 ശതമാനം നികുതി
പുതിയ ആദായനികുതി ബിൽ അടുത്താഴ്ച
പുതിയ ആദായനികുതി ബിൽ അടുത്താഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പുതിയ ആദായനികുതി ബില്ലിൽ വ്യവസ്ഥകൾ ലളിതമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.ടിഡിഎസിൽ മാറ്റം വരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ട്.
ഡൽഹി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മധ്യവർഗ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.