scorecardresearch

Budget 2025 Highlights: പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി

India Budget 2025, Nirmala Sitharaman Speech Highlights in Malayalam: മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്

India Budget 2025, Nirmala Sitharaman Speech Highlights in Malayalam: മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

Budget 2025 Highlights

Union Budget 2025 Announcements Highlights in malayalamപുതിയ ആദായ നികുതി ബിൽ വരുന്നു. അടുത്തയാഴ്ച ബിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ബജറ്റിൽ കർഷകർക്കായി നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തി. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായാണ് ഉയർത്തിയത്.

Advertisment

മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.

നിലവിലെ ആദായ നികുതി സ്ലാബിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവിൽ മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രണ്ടാംഘട്ടം മാർച്ച് 10ന് തുടങ്ങി ഏപ്രിൽ നാല് വരെയുണ്ടാകും.

  • Feb 01, 2025 16:09 IST

    കേരളത്തിന്റെ ആവശ്യങ്ങൾ നിരാകരിച്ച ബജറ്റ്: മുഖ്യമന്ത്രി പിണറായി വിജയൻ

    കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.



  • Feb 01, 2025 12:39 IST

    പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി

    മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് പാർലമെന്‍റിൽ സമർപ്പിച്ചു.



  • Advertisment
  • Feb 01, 2025 12:14 IST

    ആദായ നികുതി പരിധി ഉയർത്തി

    ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി. 12.75 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല.

    news



  • Feb 01, 2025 12:11 IST

    സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ

    സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ അനുവദിക്കും. ഇതിനായി ഒന്നരലക്ഷം കോടി രൂപ വകയിരുത്തും.



  • Feb 01, 2025 12:03 IST

    വില കുറയുന്നവ

    • ജീവൻ രക്ഷാ മരുന്നുകൾക്ക് വില കുറയും
    • ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
    • ഇ.വി ബാറ്ററികൾക്ക് വില കുറയും
    • മൊബൈൽ ഫോണുകൾക്ക് വില കുറയും

    news



  • Feb 01, 2025 12:02 IST

    കെവൈസി ചട്ടങ്ങൾ ലഘൂകരിക്കും

    രാജ്യത്ത് കെവൈസി ചട്ടങ്ങൾ ലഘൂകരിക്കമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി വർധിപ്പിച്ചു. പുതിയ നികുതി പരിഷ്‌കാരങ്ങൾക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. 



  • Feb 01, 2025 12:00 IST

    ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

    • സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം. 20 കോടി രൂപവരെ വായ്പ ലഭ്യമാക്കും. 
    • 50 പുതിയ ടൂറിസം പദ്ധതികൾ
    • സമുദ്ര വികസനത്തിനായി 25,000 കോടി
    • ഹോം സ്റ്റേകൾക്ക് മുദ്രാ വായ്പ



  • Feb 01, 2025 11:58 IST

    മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളഞ്ഞു

    രാജ്യത്ത് 36 ജീവൻ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളഞ്ഞെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 



  • Feb 01, 2025 11:56 IST

    ആദായ നികുതി ബിൽ വരുന്നു

    പുതിയ ആദായ നികുതി ബിൽ വരും. അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി



  • Feb 01, 2025 11:55 IST

    തെരുവ് കച്ചവടക്കാർക്ക് സഹായം

    യുപിഐ ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകൾ നൽകും.



  • Feb 01, 2025 11:53 IST

    വിദേശ നിക്ഷേപത്തിന് അനുമതി

    ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി.



  • Feb 01, 2025 11:53 IST

    പാഠപുസ്തകങ്ങൾ എല്ലാ പ്രാദേശിക ഭാഷകളിലും

    എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകം അച്ചടിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം ഉണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നൽകുമെന്നും പ്രഖ്യാപനം ഉണ്ട്. 



  • Feb 01, 2025 11:51 IST

    എസ്.സി-എസ്.ടി വനിതകൾക്ക് സംരംഭക വായ്പ

    ആദ്യമായി സംരംഭങ്ങൾ തുടങ്ങുന്ന പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലെ വനിതകൾക്ക് രണ്ടുകോടി രൂപവരെയുള്ള വായ്പ അനുവദിക്കും.



  • Feb 01, 2025 11:48 IST

    ടൂറിസം മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍

    സ്വകാര്യ പങ്കാളിത്തത്തില്‍ 50 ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരം



  • Feb 01, 2025 11:46 IST

    കുടിവെള്ളം മുട്ടില്ല

    എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി. 2028 ഓടെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും. ജൽ ജീവൻ മിഷൻ 2028 ൽ പൂർത്തിയാകും.



  • Feb 01, 2025 11:37 IST

    വനിതാസംരംഭകർക്ക് വായ്പ

    എസ് സി, എസ് ടി വിഭാഗത്തിലെ അഞ്ച് ലക്ഷം വനിതാസംരംഭകർക്ക് വായ്പാ പദ്ധതി. അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വായ്പ.

    news



  • Feb 01, 2025 11:36 IST

    ബിഹാറിന് പ്രത്യേക പദ്ധതികൾ

    ബജറ്റിൽ ബിഹാറിന് ഇത്തവണയും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രഖ്യാപനം.

    • പട്ന ഐഐടിക്ക് പ്രത്യേക ഹോസ്റ്റൽ
    • പ്രത്യേക കനാൽ പദ്ധതി
    • ബിഹാറിനെ ഫുഡ് ഹബ്ബാക്കും
    • ഗ്രീൻഫീൽഡ് വിമാനത്താവളം
    • ബിഹാറിന് മഖാന ബോർഡ് പദ്ധതി. 
    • ഫുഡ് പ്രോസസിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും
    • പട്ന ഐഐടി വികസിപ്പിക്കും



  • Feb 01, 2025 11:36 IST

    ഇന്ത്യയെ ആഗോള കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കും

    പാദരക്ഷ, തുകല്‍ മേഖലകള്‍ക്കായുള്ള പ്രൊഡക്റ്റ് സ്‌കീം 22 ലക്ഷം പേര്‍ക്ക് തൊഴിലും 4 ലക്ഷം കോടി രൂപയുടെ വിറ്റുവരവും 1.1 ലക്ഷം കോടി രൂപയിലധികം കയറ്റുമതിയും സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ ആഗോള കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കാനുള്ള പദ്ധതി നടപ്പാക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള കളിപ്പാട്ടങ്ങള്‍ സൃഷ്ടിക്കും.



  • Feb 01, 2025 11:35 IST

    സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും

    സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും. 5 വർഷത്തിനുള്ളിൽ 75000 മെഡിക്കൽ സീറ്റുകൾ. ഹയർസെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും. 



  • Feb 01, 2025 11:34 IST

    ഗിഗ് ജോലിക്കാർക്ക് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്

    രാജ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഗിഗ് ജോലിക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. പി.എം ജെൻ ആരോഗ്യ യോജന വഴി ആരോഗ്യ പരിരക്ഷ. ഒരു കോടി ഗിഗ് ജോലിക്കാർക്ക് പ്രയോജനം ചെയ്യുമെന്ന് ധന
    മന്ത്രി.ഇ-ശ്രം പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ



  • Feb 01, 2025 11:33 IST

    ജില്ലാ ആശുപത്രികളിൽ കാൻസർ ഡേ കെയർ സെന്ററുകൾ

    ജില്ലാ ആശുപത്രികളിൽ കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കും. ഈ വർഷം 200 സെന്ററുകൾ തുടങ്ങും. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.

    news



  • Feb 01, 2025 11:28 IST

    പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും

    പരുത്തി കൃഷിക്കായ പഞ്ചവത്സര പദ്ധതി കൊണ്ടുവരും. 



  • Feb 01, 2025 11:24 IST

    ബജറ്റ് പ്രഖ്യാപനം

    • ആദിവാസി യുവതികൾക്ക് സഹായഹസ്തം
    • സംരംഭങ്ങൾ തുടങ്ങാൻ സഹായം
    • 5 ലക്ഷം ആദിവാസി വനിതകൾക്ക് നേട്ടം



  • Feb 01, 2025 11:21 IST

    കർഷകർക്ക് കരുതൽ

    കിസാൻ പദ്ധതികളിലെ വായ്പാ പരിധി ഉയർത്തി. കിസാൻ ക്രെഡിറ്റ് കാർഡ് പരിധി 5 ലക്ഷമായി ഉയർത്തി. പിഎം കിസാൻ ആനുകൂല്യം വർധിപ്പിച്ചു.



  • Feb 01, 2025 11:18 IST

    കർഷകർക്കായി പിഎം ധൻധാന്യ യോജന പദ്ധതി

    കർഷകർക്കായി പിഎം ധൻധാന്യ യോജന പദ്ധതി. 1.7 കോടി കർഷകർക്ക് നേട്ടം. ഉൽപ്പാദനം വർധിപ്പിക്കൽ, വിള വൈവിധ്യവൽക്കരണം തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി നടപ്പാക്കും. 

    news



  • Feb 01, 2025 11:18 IST

    ബിഹാറിന് മഖാന ബോർഡ്

    ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കും. പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും.

    പത്ത് മേഖലകളായി തിരിച്ചുള്ള ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. സമ്പൂർണ്ണ ദാരിദ്ര നിർമ്മാജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി



  • Feb 01, 2025 11:14 IST

    പ്രതിപക്ഷം ഇറങ്ങിപ്പോയി

    കുംഭമേളയിലെ ദുരന്തത്തെ ചൊല്ലിയുള്ള ബഹളത്തിനൊടുവിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് തിരിച്ചെത്തി.



  • Feb 01, 2025 11:14 IST

    പത്ത് മേഖലകളായി തിരിച്ചുള്ള ബജറ്റ്

    പത്ത് മേഖലകളായി തിരിച്ചുള്ള ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. സമ്പൂർണ്ണ ദാരിദ്ര നിർമ്മാജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി



  • Feb 01, 2025 11:14 IST

    വികസനത്തിന് മുൻതൂക്കം നൽകുന്ന ബജറ്റെന്ന് ധനമന്ത്രി

    വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റാണിത്. സമ്പൂർണ ദാരിദ്ര്യ നിർമ്മാർജനമാണ് ലക്ഷ്യം. യുവാക്കൾ സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയവർക്കാണ് ബജറ്റിൽ പരിഗണനയെന്ന് ധനമന്ത്രി പറഞ്ഞു.



  • Feb 01, 2025 11:05 IST

    പ്രതിപക്ഷ ബഹളത്തോടെ തുടക്കം

    ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പേ പ്രതിപക്ഷ ബഹളം. സഭാ നടപടി ആരംഭിക്കുമ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. ബഹളത്തിനിടയിലാണ് നിർമലാ സീതാരാമൻ തന്റെ എട്ടാമത്തെ ബജറ്റ് തുടങ്ങിയത്.



  • Feb 01, 2025 10:33 IST

    ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത; വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

    2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത. രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.



  • Feb 01, 2025 10:32 IST

    ബജറ്റിന് തൊട്ടുമുമ്പും സെൻസസ് ഉയർന്നുതന്നെ

    കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ അരമണിക്കൂർ മാത്രം ബാക്കി നിൽക്കെ സെൻസസ് ഉയർന്നുതന്നെ. ബിഎസ്എസി സെൻസസ് ഇന്ന് 10.30 വരെ 77691.49 നിരക്കിലാണ്. ഇന്നലെ നിഫ്റ്റി 258.90 പോയിന്റ് (1.11%) നേട്ടത്തോടെ 23,508.40 ൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 23,500 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരുമെന്നാണ് നേരത്തെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. 

    നിഫ്റ്റി ഉയർന്ന് 23,296.80 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം ഉയർച്ച പ്രവണത നിലനിർത്തി.3,508.40 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,546.80 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു.



  • Feb 01, 2025 10:17 IST

    ബജറ്റിനെ തൊട്ടുമുന്നേ എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില

    സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വർണവിലയുള്ളത്. ശനിയാഴ്ച 120  രൂപയാണ് വർധിച്ചത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്.

    വെള്ളിയാഴ്ച ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760  പവന് രൂപയാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്. കാനഡയിൽ നിന്നും, മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട് Read More...

                        



  • Feb 01, 2025 10:06 IST

    നിർമലാ സീതാരാമൻ പാർലമെന്റിൽ

    രാഷ്ട്രപതിയെ സന്ദർശിച്ച ശേഷം ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ എത്തി. നേരത്തെ ധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷമാണ് ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. 11 മണിക്കാണ് ബജറ്റ് അവതരണം



  • Feb 01, 2025 09:40 IST

    ധനമന്ത്രി രാഷ്ട്രപതിക്ക് മുന്നിൽ

    കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതിക്ക് മുന്നിലെത്തി. നേരത്തെ രാവിലെ ധനമന്ത്രാലയത്തിലെത്തിയ നിർമലാ സീതാരാമൻ അവിടെ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് പോയത്. രാവിലെ പതിനൊന്ന് മണിക്കാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം.

    മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. കാർഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, ആരോഗ്യം, നികുതി, കായിക തുടങ്ങി സർവമേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

     



  • Feb 01, 2025 09:25 IST

    അമേരിക്കയിലെ ഭരണമാറ്റം ബജറ്റിൽ പ്രതിഫലിക്കുമോ...?

    ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥിതി മെച്ചമാണെന്നു പറയുമ്പോൾ തന്നെ വിലക്കയറ്റം, പണപ്പെരുപ്പം, വളർച്ചാ മുരടിപ്പ്, അമേരിക്കയിലെ ഭരണമാറ്റം വിവിധ രംഗങ്ങളിൽ സൃഷ്ടിച്ചേക്കാവുന്ന ചലനങ്ങൾ എന്നിവക്കിടയിലാണ് രാജ്യം. വളർച്ചാ നിരക്ക് നടപ്പു വർഷം മാത്രമല്ല, അടുത്ത വർഷവും ആറര ശതമാനത്തിനടുത്ത് കറങ്ങുമെന്ന പ്രവചനമാണ് സാമ്പത്തിക സർവേ നൽകുന്നത്. 

     



  • Feb 01, 2025 08:59 IST

    കുതിച്ചുയരുന്ന സ്വർണവില; നിർണായകം കേന്ദ്ര ബജറ്റ്

    കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ കുതിച്ചുയരുന്ന സ്വർണവില പിടിച്ചുകെട്ടാനുള്ള നീക്കങ്ങൾ നിർമലാ സീതാരാമന്റെ ബജറ്റ് അവതരണത്തിലുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമോയെന്നാണ് പ്രധാന ചർച്ചാവിഷയം. ഇന്ത്യയിലെ ആഭരണ വ്യവസായം വലിയതോതിൽ സ്വർണ ഇറക്കുമതിയോട് ആശ്രിതമാണ്. അതിനാൽ, ഈ മേഖലയുടെ വളർച്ചയ്ക്ക് അനുകൂലമായ നയങ്ങൾ കൊണ്ടുവരണമെന്നാണ് സ്വർണവ്യാപാരികൾ അടക്കമുള്ളവരുടെ ആവശ്യം. 

    നിലവിൽ ആറ് ശതമാനമാണ്  സ്വർണത്തിന്റെ ഇറക്കുമതി തീരുവ. മുമ്പ് ഇത് കുറച്ചതിന്റെ ഫലമായി കള്ളക്കടത്ത് വലിയ തോതിൽ കുറയുകയും, ആധികാരിക സ്വർണവ്യാപാരികൾക്ക് കൂടുതൽ ലാഭകരമാകുകയും ചെയ്തിരുന്നു. 

    കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



  • Feb 01, 2025 08:48 IST

    നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി

    കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിൽ എത്തി. ബജറ്റ് അവതരണത്തിന് ലോക്‌സഭയിൽ എത്തുന്നതിന് മുന്നോടിയായാണ് ധനമന്ത്രി ധനമന്ത്രാലയത്തിലെത്തിയത്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ് ഇന്ന് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. 



  • Feb 01, 2025 08:39 IST

    ബജറ്റ് അവതരണം 11 മണി മുതൽ

    മൂന്നാം മോദി സർക്കാരിൻറ രണ്ടാം ബജറ്റാണ് ഇന്ന് 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്.അവതരണത്തിന് പിന്നാലെ ബജറ്റ് രേഖകളും പ്രസംഗവും indiabudget.gov.in എന്ന് വെബ്സൈറ്റിൽ ലഭ്യമാകും.

    ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.



  • Feb 01, 2025 08:26 IST

    റെക്കോർഡിടാൻ നിർമല സീതാരാമൻ

    ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.

    മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയുമുണ്ട്. 

    മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു. സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതി നേടിയ നിര്‍മല സീതാരാമന്‍ മുന്‍പും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.



  • Feb 01, 2025 08:24 IST

    സാമ്പത്തിക പാക്കേജിന് കാത്ത് കേരളം

    കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിൻറെ ആവശ്യങ്ങളെ കേന്ദ്രം തള്ളിയാൽ സ്ഥിതി രൂക്ഷമാകും. കാരണം കേരളം പാപ്പരത്തത്തിലാണ്. സംസ്ഥാനം ഏകദേശം നാല് ലക്ഷം കോടി രൂപയുടെ പൊതു കടബാധ്യതയിലാണ് നിലവിലുള്ളത്.

    നിലവിലെ പണലഭ്യതയുടെ സമ്മർദം മറികടക്കാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യം കേരളം ആവർത്തിച്ചിട്ടുണ്ട്. കടമെടുക്കൽ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് 3.5% ആയി ഉയർത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം തുടരാനുള്ള അനുമതി



  • Feb 01, 2025 08:20 IST

    നികുതി ഇളവുകൾ ഉറ്റുനോക്കി രാജ്യം

    ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടികൾ, സാമ്പത്തിക മാന്ദ്യത്തെ 
    മറികടക്കാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സർവെ വ്യക്തമാക്കുമ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമോ എന്നതും പ്രധാനമാണ്.

    നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ. മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.



  • Feb 01, 2025 07:44 IST

    കേരളത്തിന്റെ അടിസ്ഥാന സൗകര്യ, നിർമാണ മേഖലയിലെ വളർച്ച എടുത്തുകാട്ടി സാമ്പത്തിക സർവേ

    മാലിന്യ സംസ്‌കരണത്തിൽ മാതൃകപരമായ പ്രകടനം കാഴ്ചവച്ച ഇടുക്കിയിലെ ഇരട്ടയാർ ഗ്രാമ പഞ്ചായത്തിന് സാമ്പത്തിക സർവേയിൽ പത്യേക പരാമർശം. പ്രതിമാസ ഫീസിനത്തിൽ 2.5 ലക്ഷം രൂപ നേടുകയും 4 ടൺ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു.

     



  • Feb 01, 2025 07:34 IST

    അടിത്തറ ഭദ്രം, അടുത്ത വര്‍ഷം 6.8 ശതമാനം വളര്‍ച്ച

    അടുത്ത സാമ്പത്തിക വര്‍ഷം (2025-26) രാജ്യം 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് വിലയിരുത്തുന്ന സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വച്ചു.

    നിര്‍മ്മിത ബുദ്ധി, ഓട്ടോമേഷന്‍ എന്നിവയുടെ വളര്‍ച്ചയിലും മന്ദഗതിയിലുള്ള ജിഡിപി വളര്‍ച്ച, ദുര്‍ബലമായ ഉപഭോഗം, സ്വകാര്യ നിക്ഷേപം, തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലെ പ്രതിസന്ധികള്‍ തുടങ്ങിയ വെല്ലുവിളികള്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ധനമന്ത്രി പങ്കുവെച്ചു. നടപ്പു വര്‍ഷം വളര്‍ച്ച നാലു വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 6.4 ശതമാനം ആയിരിക്കുമെന്നാണ് സര്‍വേ പറയുന്നത്.

    Nirmala sitaraman, budget

    മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് നടപ്പു വര്‍ഷത്തെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തിന്റെ വിലയിരുത്തലാകും. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി സഭയില്‍ വച്ച റിപ്പോര്‍ട്ട് ബജറ്റ് നിര്‍ദേശങ്ങളിലേക്കുള്ള സൂചകമായാണ് വിലയിരുത്തപ്പെടുന്നത്.



  • Feb 01, 2025 07:30 IST

    ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗം

    ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം. സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇടത്തരക്കാര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.



Nirmala Sitharaman Modi Government Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: