/indian-express-malayalam/media/media_files/2024/12/21/XfRfFzTD8FnMCe7t8Yjl.jpg)
എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വർണവിലയുള്ളത്. ശനിയാഴ്ച 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്.
വെള്ളിയാഴ്ച ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്. കാനഡയിൽ നിന്നും, മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട്.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ദുർബലമായതും ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവർധനവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ തവണ ആറ് ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ഇത്തവണ രണ്ട് ശതമാനം കൂട്ടുമെന്നുള്ള ആശങ്കയും സ്വർണ്ണ വിലവർധനവിന് കാരണമാണ്. നിലവിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ 67000 രൂപയ്ക്ക് മുകളിൽ നൽകണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.