scorecardresearch

കൊച്ചിയിൽ വീടിനുള്ളിൽ അവശനിലയിൽ പെൺകുട്ടി; കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ

വീടിന്റെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്‌നയായി കിടക്കുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തുന്നത്

വീടിന്റെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്‌നയായി കിടക്കുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തുന്നത്

author-image
WebDesk
New Update
Missing Girl

പ്രതീകാത്മക ചിത്രം

കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരം. ഞായറാഴ്ചയാണ് 19 കാരിയെ വീടിനുള്ളിൽ അർധനഗ്‌നയായി കണ്ടെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

Advertisment

വീടിന്റെ സിറ്റൗട്ടിൽ കഴുത്തിൽ ഷാൾ മുറുകി ബോധമറ്റ നിലയിൽ അർധനഗ്‌നയായി കിടക്കുന്ന പെൺകുട്ടിയെ ഒരു ബന്ധുവാണ് കണ്ടെത്തുന്നത്. കുട്ടിയുടെ കയ്യിലെ മുറിവിൽ ഉറുമ്പരിച്ചിരുന്നു. ഈ സമയം വീട്ടിൽ അമ്മ ഉണ്ടായിരുന്നില്ല. പിതാവ് കുടുംബവുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ബന്ധു ഉടൻ വിവരം പൊലീസിനെ അറിയിച്ചു.

തുടർന്ന് കുട്ടിയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടി ലൈംഗികാതിക്രമണത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Read More

Advertisment
Crime girl attacked

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: