/indian-express-malayalam/media/media_files/2025/01/27/ust7a5yABjpENHjFgOtb.jpg)
കൊല്ലപ്പെട്ട സുധാകരൻ, ലക്ഷ്മി, പ്രതി ചെന്താമര
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ. പോത്തുണ്ടിയിൽ ചെന്താമരയെ കണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപക തിരിച്ചിൽ നടത്തി.
അതേസമയം, ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കൃത്യമായ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.എച്ച്.ഒ മഹേന്ദ്ര സിംഹനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്‌പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
പ്രതിയെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയതായിരിക്കുകയാണ്. ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഫോൺ ഉപയോഗിച്ചിരുന്നത് സുഹൃത്തായ എസ്റ്റേറ്റ് തൊഴിലാളിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് തിരുവമ്പാടിക്ക് സമീപം സിം ആക്ടീവ് ആയതിനെ തുടന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിലേക്ക് പൊലീസ് എത്തിയത്.
ആലത്തൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിക്കായി പരിശോധന നടത്തുന്നത്. പ്രതിയെ കണ്ടെത്താനായി നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
2019 ഓഗസ്റ്റിലാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി വിയ്യൂർ ജയിലിൽനിന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനിടയിലാണ് ഇന്നലെ സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതി ചെന്താമര അന്ധവിശ്വാസിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ചെന്താമരയും ഭാര്യയും മക്കളും അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദത്തെ തുടർന്നെന്നാണ് ഇയാള്‍ സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നൽകിയ മൊഴി.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട്: രഹസ്യ മൊഴി നൽകണം; സുപ്രീം കോടതിയെ സമീപിച്ച നടിക്ക് നോട്ടീസ്
- പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും
- നെന്മാറ ഇരട്ടകൊലപാതകം; പ്രതി ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത് പൊലീസ് റിപ്പോർട്ട് തള്ളി
- നാലുവയസുകാരിയെ ലൈംഗിമായി ഉപദ്രവിച്ച കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us