/indian-express-malayalam/media/media_files/2025/01/27/Or2NxPXFb7tDhFKjRP7S.jpg)
കൂട്ടിക്കല്‍ ജയചന്ദ്രൻ
ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് കോടതി നടന്റെ അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
നടന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ഒളിവിൽപോയ നടനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസാണ് നടനെതിരെ പോക്സോ കേസെടുത്തത്.
കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. കസബ പൊലീസ് കുട്ടിയുടെ മൊഴി എടുത്തിരുന്നു. എന്നാൽ അറസ്റ്റോ തുടർനടപടിയോ ഉണ്ടായില്ല. ഇതിനിടയിലാണ് നടൻ ഒളിവിൽ പോയത്. കേസിൽ കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതി നടന് ജാമ്യം നിഷേധിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.