scorecardresearch

ഓട്ടോയിൽ മീറ്റർ ഇട്ടിട്ടില്ലേ... എങ്കിൽ ഇനി മുതൽ യാത്ര ഫ്രീ

മീറ്റർ ഇടാതെ ഓട്ടോ ഡ്രൈവർമാർ വണ്ടിയോടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിൻറ പുതിയ തീരുമാനം

മീറ്റർ ഇടാതെ ഓട്ടോ ഡ്രൈവർമാർ വണ്ടിയോടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിൻറ പുതിയ തീരുമാനം

author-image
WebDesk
New Update
Auto rickshaw meter

ഫെബ്രുവരി ഒന്ന് മുതൽ തീരുമാനം നടപ്പാക്കും

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി.ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും.

Advertisment

ഫെബ്രുവരി ഒന്ന് മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണർ എച്ച് നാഗരാജു അറിയിച്ചു. എന്നാൽ, ഇത് പ്രായോഗികമായി നടപ്പാവുമോ എന്ന സംശയം ബാക്കിയാണ്. മാത്രമല്ല,  ഉത്തരവിനെ ഓട്ടോ റിക്ഷ തൊഴിലാളികളും സംഘടനകളും എതിർക്കാനുള്ള സാധ്യതയും കുടുതലാണ്.

മീറ്റർ ഇടാതെ ഓട്ടോ ഡ്രൈവർമാർ വണ്ടിയോടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പിൻറ പുതിയ തീരുമാനം. മീറ്റർ ഇടാതെ ഓട്ടോഓടിക്കുന്നവർ ഇരട്ടിപണം ഈടാക്കുന്നുവെന്ന് പരാതിയും വ്യാപകമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനമെന്നാണ് വിവരം

ബസ് ഡ്രൈവർമാർ ഉറങ്ങിയാൽ പിടിവീഴും

ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ശുപാർശ ചെയ്തു.

Advertisment

ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന കാമറകൾ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോർഡിൽ കാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും.

Read More

Autorikshaw Driver Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: