scorecardresearch

പരീക്ഷ ഹാളില്‍ അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്‌

മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്

മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്

author-image
WebDesk
New Update
education

പരീക്ഷ ഹാളില്‍ അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്‌

തിരുവനന്തപുരം: പരീക്ഷ ഹാളില്‍ അധ്യാപകര്‍ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.  പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവ്  പുറപ്പെടുവിച്ചത്.

Advertisment

കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനി മുതല്‍ അനുവദനീയമല്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നേരത്തെ പരീക്ഷ ഹാളിൽ അധ്യാപകർ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിൻറ പുതിയ ഉത്തരവ്. എന്നാൽ സംഭവത്തിൽ അധ്യാപക സംഘടനകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

Exam Teacher

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: