/indian-express-malayalam/media/media_files/2024/11/06/yHjd0S0VITjqMBwdR6L7.jpg)
പ്രതീകാത്മക ചിത്രം
മാനന്തവാടി: വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടിയിലാണ് സംഭവം. വനംവകുപ്പ് താൽക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യ പഞ്ചാരക്കൊല്ലി വനമേഖലയിൽ രാധയാണ് മരിച്ചത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.
തോട്ടത്തിൽ കാപ്പി വിളവെടുക്കാൻ പോയപ്പോൾ കടുവ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കാടിനുള്ളില്‍ നിന്ന് പാതി ഭക്ഷിച്ച നിലയിൽ തണ്ടർബോൾട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. വനത്തോട് ചേര്‍ന്ന ഈ പ്രദേശത്ത് പലപ്പോഴും കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. ആക്രമിച്ച കടുവ ഉൾവനത്തിലേക്ക് കയറിയോ എന്ന കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ജാഗ്രത വേണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കി.
Read More
- കോൺഗ്രസിൽ നേതൃമാറ്റം? കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യത
- അധികമായി വിറ്റത് 11 ലക്ഷത്തോളം ടിക്കറ്റുകൾ; ക്രിസ്മസ്- നവവത്സര ബമ്പർ സൂപ്പർഹിറ്റ്
- വയനാട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- സ്വർണവില റെക്കോർഡ് കുതിപ്പിൽ; പവന് 60200 രൂപ
- സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു;സിഐജി റിപ്പോർട്ട്
- സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.