scorecardresearch

റേഷൻ വിതരണം മുടങ്ങും, ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം

വ്യാപാരികളുമായി സർക്കാർ രണ്ടുവട്ടം ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും എന്നാൽ, ശമ്പളം വർധിപ്പിക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്

വ്യാപാരികളുമായി സർക്കാർ രണ്ടുവട്ടം ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും എന്നാൽ, ശമ്പളം വർധിപ്പിക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്

author-image
WebDesk
New Update
ration shop, kerala, ie malaylam

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടങ്ങും. സമരത്തെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്ന് മുടങ്ങും. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. വ്യാപാരികളുമായി സർക്കാർ രണ്ടുവട്ടം ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും എന്നാൽ, ശമ്പളം വർധിപ്പിക്കാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

Advertisment

അതേസമയം, ശമ്പളം വർധിപ്പിക്കലാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നാണ് റേഷൻ വ്യാപാരികൾ അറിയിച്ചത്. എന്നാൽ, ശമ്പളം വർധിപ്പിക്കില്ലെന്ന് സർക്കാർ നിലപാട് എടുത്തതോടെ റേഷൻ വ്യാപാരികൾ അനിശ്ചിത കാല സമരം പ്രഖ്യാപിക്കുകയായിരുന്നു. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രി സർക്കാരിന്‍റെ ഭീഷണി മറികടന്നാണ് സമരം.

റേഷൻ വ്യാപരികൾ ഉയർത്തിയ ആവശ്യങ്ങളോട് സംസ്ഥാന സർക്കാരിന് നിഷേധാത്മക നിലപാട് ആണെന്ന് റേഷൻ വ്യാപാരി സമരസമിതി കോർഡിനേഷൻ ജനറൽ കൺവീണർ ജോണി നെല്ലൂർ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യണമെന്ന് വ്യാപാരികൾ ആഗ്രഹിച്ചിട്ടില്ല. നിലവിലെ ശമ്പളം കൊണ്ട് ജീവിക്കാൻ കഴിയാതെ വന്നതോടെയാണ് കട അടച്ചു സമരം ചെയ്യുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

Read More

Ration Shop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: