/indian-express-malayalam/media/media_files/uploads/2017/03/liquor.jpg)
മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില കൂട്ടി സർക്കാർ. ശരാശരി 10 ശതമാനം വിലവർധനയാണ് ഒരു കുപ്പിയിലുണ്ടാവുക. വിവിധ ബ്രാന്റുകൾക്ക് 10 മുതൽ 50 രൂപയാണ് വില വർധിക്കുക. ലിറ്ററിന് 640 രൂപ വിലയുണ്ടായിരുന്ന ജവാൻ മദ്യത്തിന്റെ വില 650 രൂപയായി. തിങ്കളാഴ്ച മുതൽ വില പ്രാബല്യത്തിൽ വരും.
62 കമ്പനികളുടെ 341 ബ്രാന്റുകളുടെ മദ്യത്തിന് വില കൂടും. എന്നാൽ, ചില ബ്രാൻഡുകളുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. മദ്യനിർമ്മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് വില കൂട്ടിയത്.
ബിയറുകൾക്ക് 20 രൂപ വരെ കൂട്ടിയിട്ടുണ്ട്. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
Read More
- ഓട്ടോയിൽ മീറ്റർ ഇട്ടിട്ടില്ലേ... എങ്കിൽ ഇനി മുതൽ യാത്ര ഫ്രീ
- സംസ്ഥാനത്ത് ചൂട് കൂടുന്നു ;സൂര്യതാപത്തിൽ ജാഗ്രതാനിർദേശം
- കടുവയ്ക്കായി വ്യാപക തിരച്ചിൽ, മാനന്തവാടിയിൽ ഹർത്താൽ തുടങ്ങി
- പരീക്ഷ ഹാളില്‍ അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us