scorecardresearch

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും

author-image
WebDesk
New Update
news

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്. നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും.

Advertisment

വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. നേരത്തെ കൊല്ലപ്പെട്ട രാധയുടെ കുടുംബവുമായി പ്രിയങ്ക ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു.

അതേസമയം, വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കാടിനുള്ളിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ കമ്മലും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

Read More

Priyanka Gandhi Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: