scorecardresearch

കേന്ദ്ര ബജറ്റ് ; കുന്നോളം പ്രതീക്ഷയിൽ കേരളം

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിൻറെ ആവശ്യങ്ങളെ കേന്ദ്രം തള്ളിയാൽ സ്ഥിതി രൂക്ഷമാകും

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിൻറെ ആവശ്യങ്ങളെ കേന്ദ്രം തള്ളിയാൽ സ്ഥിതി രൂക്ഷമാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Budget

കേന്ദ്ര ബജറ്റ് ശനിയാഴ്ച; കുന്നോളം പ്രതീക്ഷയിൽ കേരളം

ഒരുപാട് പ്രതീക്ഷകളോടെയാണ് പൊതുബജറ്റിനായി കേരളം കാത്തിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ നാശനഷ്ടം മുതൽ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികൾ വരെയുണ്ട് സംസ്ഥാനത്തിന്റെ പട്ടികയിൽ. 

Advertisment

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിൻറെ ആവശ്യങ്ങളെ കേന്ദ്രം തള്ളിയാൽ സ്ഥിതി രൂക്ഷമാകും. കാരണം കേരളം പാപ്പരത്തത്തിലാണ്. സംസ്ഥാനം ഏകദേശം നാല് ലക്ഷം കോടി രൂപയുടെ പൊതു കടബാധ്യതയിലാണ് നിലവിലുള്ളത്. കേന്ദ്രബജറ്റിലെ കേരളത്തിന്റെ പ്രതീക്ഷകളിലൂടെ


വയനാട് പുനരധിവാസം

മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായുള്ള സാമ്പത്തിക പാക്കേജ് ആണ് സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം. ദുരന്തബാധിതർക്കുള്ള സഹായം ദീർഘനാളായി കേരളം ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തിൽ കേന്ദ്രത്തിന് നിന്ന് അനുകൂല സമീപനമല്ല ഇതുവരെ ഉണ്ടായത്. വയനാട്ടിലെ ദുരന്തബാധിതരെ സഹായക്കുവാൻ കേന്ദ്ര പാക്കേജ് ലഭിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ പുനരധിവാസ പ്രവർത്തികളെ അവ ബാധിക്കും. 

പ്രത്യേക സാമ്പത്തിക പാക്കേജ്

നിലവിലെ പണലഭ്യതയുടെ സമ്മർദം മറികടക്കാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യം കേരളം ആവർത്തിച്ചിട്ടുണ്ട്. കടമെടുക്കൽ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് 3.5% ആയി ഉയർത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം തുടരാനുള്ള അനുമതി

വായ്പകളിലെ ഇളവ്

Advertisment

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ്, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡ് (ഗടടജഘ) എന്നിവയുടെ വായ്പകളെ സംസ്ഥാനത്തിൻറെ കടമെടുക്കൽ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

കൃഷി 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും മനുഷ്യ-വന്യജീവി സംഘർഷങ്ങളും നേരിടുന്നതിനുള്ള മെച്ചപ്പെട്ട സഹായം കേരളത്തിൻറെ അവശ്യ പട്ടികയിൽ പ്രധാനമാണ്. കാലാവസ്ഥാ പ്രതിരോധം വർധിപ്പിക്കുന്നതിന് 2025-26 ലെ കേന്ദ്ര ബജറ്റിൽ കേരളം 4,500 കോടി ആവശ്യപ്പെടുന്നു.

നല്ലിനും കൊപ്രയ്ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) വർധപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു. നെല്ലിനും കൊപ്രയ്ക്കും കേരളത്തിലെ ഉത്പാദനച്ചെലവിന് ആനുപാതികമായി എംഎസ്പി വർധിപ്പിക്കണമെന്ന് സംസ്ഥാന കൃഷി വകുപ്പ് ആവശ്യപ്പെടുന്നു.

വേലി കെട്ടൽ, വിള സംരക്ഷണ സാങ്കേതികവിദ്യകൾ എന്നിവയ്ക്കുള്ള മെച്ചപ്പെട്ട ധനസഹായം: കൃഷിയിടങ്ങളിൽ വന്യജീവികൾ കടന്നുകയറ്റം വർധിക്കുന്നത് കേന്ദ്രം അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് കൃഷി വകുപ്പ് പറയുന്നു. വേലി കെട്ടൽ, വിള സംരക്ഷണ സാങ്കേതിക വിദ്യകൾ എന്നിവയ്ക്കുള്ള ധനസഹായം കേരളം തേടിയിട്ടുണ്ട്.

വിഴിഞ്ഞത്തിന് സഹായം

2025-26 ലെ കേന്ദ്ര ബജറ്റിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 5,000 കോടിയുടെ പ്രത്യേക സഹായം. വിഴിഞ്ഞം തുറമുഖത്തിൻറെ കാര്യത്തിൽ, വയബിലിറ്റി ഗ്യാപ് ഫണ്ട് 817.80 കോടി രൂപ പ്രത്യേക ഗ്രാൻറായി കണക്കാക്കണമെന്നും തിരിച്ചടയ്ക്കേണ്ട ഒരു വിഹിതമായി കണക്കാക്കരുതെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസ്, സിൽവർലൈൻ ഉൾപ്പടെയുള്ള സ്വപ്‌നപദ്ധതിക്കും ബജറ്റിൽ അനുകൂല സമീപനം ഉണ്ടാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു.

Read More

Union Budget Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: