/indian-express-malayalam/media/media_files/2025/02/01/AvtkWDiO1SJh7NDZytJr.jpg)
കിസാൻ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്തി
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കർഷകർക്ക് കൈതാങ്ങേകി സർക്കാർ. കിസാൻ ക്രെഡിറ്റ് കാർഡ് പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. ഇതിനുപുറമേ കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി 7.7 കോടി കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ക്ഷീര കർഷകർക്കും ഹ്രസ്വകാല വായ്പകൾ ലഭ്യമാക്കും.
വായ്പാ പരിധി 3,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. കാർഷിക ഉത്പാദനം ഉയർത്താൻ സാമ്പത്തിക പിന്തുണ നൽകുകയാണ് ലക്ഷ്യം. 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
സംസ്ഥാനങ്ങളുമായി ചേർന്ന് ധൻ ധാന്യ കൃഷി യോജന നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ട്. 1.7കോടി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിലുണ്ട്. ടെക്‌സ്‌റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരുമെന്നും കാർഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.