scorecardresearch

2025-26 ൽ 21 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം; എങ്ങനെ നടപ്പിലാക്കും?

2025-26 ബജറ്റിലെ വിവിധ സർക്കാർ പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന വിഹിതം ഉപയോഗിച്ച്, വിവിധ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്

2025-26 ബജറ്റിലെ വിവിധ സർക്കാർ പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന വിഹിതം ഉപയോഗിച്ച്, വിവിധ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്

author-image
WebDesk
New Update
Jobs

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിൽ അന്വേഷകർക്ക് സന്തോഷമേകുന്ന വാർത്തയാണ് ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. 2025-26 ൽ 21 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2025-26 ബജറ്റിലെ വിവിധ സർക്കാർ പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന വിഹിതം ഉപയോഗിച്ച്, മത്സ്യബന്ധനം, ടൂറിസം, ഭക്ഷ്യ സംസ്കരണം, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് നിർമ്മാണം തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. 

Advertisment

കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ തൊഴിൽ ലക്ഷ്യത്തേക്കാൾ 20 ശതമാനത്തിലധികം കൂടുതലാണ് ഈ കണക്ക്. രാജ്യത്തെ കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും പിന്തുണ നൽകുന്നയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രധാനമന്ത്രി വിശ്വകർമ യോജന പദ്ധതിയിലൂടെ സ്ത്രീകൾ, എസ്‌സി, എസ്ടി, ഒബിസി സമുദായങ്ങൾ എന്നിവരുൾപ്പെടെ 61 ലക്ഷത്തിലധികം കരകൗശല തൊഴിലാളികൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിലൂടെ 11 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. 

പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം ആണ് പട്ടികയിൽ രണ്ടാമത്തേത്. 5.8 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2008 ഓഗസ്റ്റിൽ ആരംഭിച്ച ഈ പദ്ധതി, എംഎസ്എംഇ മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. ക്രെഡിറ്റ്-ലിങ്ക്ഡ് സബ്‌സിഡി പദ്ധതിയാണിത്. വടക്കുകിഴക്കൻ മേഖലയിൽ 25 വ്യാവസായിക അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കുന്നതിലൂടെ 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തുണിത്തരങ്ങൾക്കായുള്ള സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പ്രകാരം, 35,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മോഡിഫൈഡ് സ്പെഷ്യൽ ഇൻസെന്റീവ് പാക്കേജ് സ്കീം (എം-എസ്ഐപിഎസ്) പ്രകാരം 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

Read More

Advertisment
Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: