/indian-express-malayalam/media/media_files/2025/02/02/C59lN3XumS4QI1GT1EcE.jpg)
ജസ്റ്റിസ് ഹൃഷികേശ് റോയ്
Justice Hrishikesh Roy interview: വെള്ളിയാഴ്ച സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഹൃഷികേശ് റോയ് 2006ൽ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി. 2018 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹം 2019ൽ സുപ്രീം കോടതി ജഡ്ജിയായി. കൊളീജിയത്തിലെ അംഗമെന്നതിനു പുറമേ, 2023ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച വിധി, എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവമാകാൻ കഴിയില്ലെന്ന് വിധിച്ച ഒമ്പതംഗ ബെഞ്ച് വിധി എന്നിവയുൾപ്പെടെ പല പ്രധാന വിധിന്യായങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. ഹൃഷികേശ് റോയിയുമായി അപൂർവ വിശ്വനാഥ് നടത്തിയ സംഭാഷണത്തിൽ നിന്ന്.
വിശാഖപട്ടണത്തേക്കുള്ള സമീപകാല യാത്ര ജഡ്ജിമാർക്കിടയിലെ ഒരു "ബോണ്ടിംഗ് എക്സർസൈസ്" ആണെന്നാണ് പറയപ്പെട്ടത്. അങ്ങനെയൊരു ആവശ്യം ഉണ്ടായിരുന്നോ?
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള 34 ജഡ്ജിമാർ തമ്മില്‍ സൗഹൃദവും ആത്മ ബന്ധവും ഉണ്ടായിരിക്കാമെന്ന് പറയുന്നത് ന്യായമാണെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ തീർച്ചയായും സൗഹാർദ്ദപരവും പരസ്പര ബഹുമാനവുമുള്ള ഒരു ബന്ധമുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്തിടെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു. അതൊരു സന്തോഷം നൽകുന്ന അന്തരീക്ഷമായിരുന്നു. . ഞങ്ങൾ കുടുംബങ്ങളോടൊപ്പം ഒരു ബസിൽ ഒരുമിച്ച് യാത്ര ചെയ്തു, എല്ലാവരും തമ്മിൽ നല്ല അടുപ്പമുണ്ടെന്ന തോന്നലുളവാക്കി.
കോടതി കാര്യങ്ങളെ കുറിച്ച് അവിടെ ചർച്ച ചെയ്തോ? ജുഡീഷ്യൽ കോഡ് ഓഫ് എത്തിക്സ് ഊട്ടിയുറപ്പിക്കാനോ പുതുക്കാനോ ഒരു പദ്ധതി ഉണ്ടായിരുന്നോ?
ചീഫ് ജസ്റ്റിസിന് രണ്ട് ആശയങ്ങൾ ഉണ്ടായിരുന്നു. ഡൽഹിയിലേക്ക് വിളിക്കുന്നതിനുപകരം, അവരുടെ മേഖലയിലെ സാധ്യതയുള്ള ജഡ്ജിമാരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഒരു പ്രക്രിയ അവതരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. കോഡ് ഓഫ് എത്തിക്സിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചോ പുതുക്കലിനെക്കുറിച്ചോ ഉള്ള സാധ്യതകളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഒരു ഔപചാരിക പ്രഖ്യാപനം പോലെയല്ല, മറിച്ച് സുസ്ഥാപിത നിയമം ചില സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ചകൾ നടത്തി.
അലഹബാദ് ഹൈക്കോടതി ജഡ്ജി മുസ്‌ലിങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ സുപ്രീം കോടതി ഇടപെട്ടതിനെക്കുറിച്ചാണോ പരാമർശിക്കുന്നത്?
അതാണ് സമീപകാല സംഭവം. എന്നാൽ അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, ചില സാധ്യതകളുണ്ട്. വ്യക്തിയുമായി സംസാരിക്കുകയോ ഉപദേശിക്കുകയോ ചെയ്യുക, സ്ഥലം മാറ്റുക, ജോലിയിൽ നിന്ന് മാറ്റി നിർത്തുക, ആഭ്യന്തര അന്വേഷണ നടപടിക്രമം അല്ലെങ്കിൽ ഇംപീച്ച്മെന്റ്. നിങ്ങളെ സ്ഥലം മാറ്റുമ്പോൾ പോലും, സർക്കാർ അത് ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, അത്തരം സ്ഥലംമാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താത്ത സാഹചര്യങ്ങളുണ്ട്.
അപ്പോൾ അത്തരം സന്ദർഭങ്ങളിൽ സ്ഥാപനപരമായ പ്രതികരണം എന്തായിരിക്കണം?
എനിക്ക് ഉറപ്പില്ല. നമ്മുടെ എല്ലാ സാധ്യതകളും മൃദുവായ സാധ്യതകളാണെന്നും പൂർണ്ണമായും ഫലപ്രദമല്ലെന്നും ഞാൻ കരുതുന്നു. അത്തരം സാഹചര്യങ്ങളെ നേരിടാൻ നമ്മൾ സജ്ജരല്ല. ഭരണഘടന ജഡ്ജിമാർക്ക് നിരവധി സംരക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തമായി നമ്മുടെ ജോലി ചെയ്യാൻ അവ ആവശ്യമാണ്. ഈ സംരക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്, പക്ഷേ അവ സ്ഥാപനപരമായ പ്രതികരണങ്ങളിലും തടസ്സമാകുന്നു. എന്നാൽ ഇത് ഭരണഘടനാ കോടതികളിലെ 1000-ത്തിലധികം ജഡ്ജിമാരിൽ ഒന്നോ രണ്ടോ ജഡ്ജിമാർ മാത്രമാണ്. ഒരുപക്ഷേ, ഒരാളെ തിരഞ്ഞെടുക്കുന്നതിൽ നമുക്ക് തെറ്റുപറ്റിയിരിക്കാം, പക്ഷേ എല്ലാം മോശമാണെന്ന് പറയാനാവില്ല.
സ്ഥലംമാറ്റം ഒരു സാധ്യതയായി താങ്കൾ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥലംമാറ്റം ജുഡീഷ്യറിയിൽ ഒരു ശിക്ഷയായി കണക്കാക്കപ്പെടുന്നു, പക്ഷേ അതൊരു പരിഹാരമാണോ?
ശിക്ഷയായി ഒരാളെ വടക്കുകിഴക്കൻ ഹൈക്കോടതികളിലേക്ക് മാറ്റുന്നത് അവിടത്തെ ജനങ്ങളെ വ്രണപ്പെടുത്തും. 'എക്സ്' സംസ്ഥാനത്തിൽ നിന്ന് മോശം പേരുള്ള ഒരാളെ അവരുടെ അടുത്തേക്ക് അയച്ചാൽ അവർക്ക് അപമാനമായി തോന്നും. നിങ്ങൾക്ക് കാണാൻ കഴിയും, ഇവ വളരെ ചെറിയ ഹൈക്കോടതികളാണ്, ചിലതിൽ മൂന്ന് ജഡ്ജിമാരുണ്ട്. മൂന്ന് ജഡ്ജിമാരിൽ ഒരാൾ പ്രശ്നക്കാരനാണെങ്കിൽ, ഹൈക്കോടതിയുടെ മൂന്നിലൊന്ന് ഭാഗത്തെ ഇത് ബാധിക്കുന്നു, അതിനാൽ ആഘാതം വളരെ വലുതാണ്. അവരുടെ സ്വാധീനം കുറവുള്ള ഒരു വലിയ സംസ്ഥാനത്തേക്ക് അവരെ മാറ്റുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.
കോടതികളുടെ പ്രവർത്തനങ്ങളിൽ ലൈവ് സ്ട്രീമിങ്ങും സോഷ്യൽ മീഡിയയും എന്ത് വ്യത്യാസമാണ് ഉണ്ടാക്കിയത്?
ഞാൻ ഗുവാഹത്തിയിൽ അഭിഭാഷകനായിരുന്നപ്പോൾ, അസം ഒരു അസ്വസ്ഥമായ പ്രദേശമായിരുന്നു. ഞാൻ ധാരാളം സൗജന്യ (പ്രോ ബോണോ) ജോലികൾ ചെയ്തിരുന്നതിനാൽ, മാധ്യമപ്രവർത്തകർ ചില പ്രധാനപ്പെട്ട വാദം കേൾക്കലുകളുടെ വിശദാംശങ്ങൾ എന്നോട് ചോദിക്കുമായിരുന്നു. ഒടുവിൽ, എന്റെ പ്രാക്ടീസിനൊപ്പം, 'പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ'യ്ക്കും (പിടിഐ), 'ദി അസം ട്രിബ്യൂണി'നും വേണ്ടി നിയമ ലേഖകൻ എന്ന നിലയിൽ ഞാൻ എഴുതാറുണ്ടായിരുന്നു. ഒരു അഭിഭാഷകൻ എന്നതിനർത്ഥം ജഡ്ജിമാരുടെ പരാമർശം അന്തിമവിധിയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ തക്ക സംവേദനക്ഷമതയുള്ളവനായിരിക്കുക എന്നാണ്. വർത്തമാനകാലത്ത്, നിരന്തരമായ ശ്രദ്ധയും തത്സമയ സ്ട്രീമിങ്ങും ഉള്ളതിനാൽ, റിപ്പോർട്ടുകൾ പലപ്പോഴും പരിമിതമാണ്. അവ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാം, പക്ഷേ യഥാർത്ഥ നടപടിക്രമങ്ങളുമായി വളരെ കുറച്ച് മാത്രമേ ബന്ധമുള്ളൂ. സുപ്രീം കോടതിയിലെത്തുമ്പോഴേക്കും കുറച്ച് അനുഭവപരിചയം ഉണ്ടാകും. എന്നാൽ താഴ്ന്ന തലങ്ങളിൽ, ഒരു ഉന്നത വ്യക്തിയുടെ വിചാരണയിലെന്നപോലെ, പരിചയക്കുറവുള്ള മജിസ്‌ട്രേറ്റുമാർക്ക് ബാഹ്യ ശ്രദ്ധയാൽ സ്വാധീനിക്കപ്പെടാതിരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്.
ഈ നിരന്തര പൊതുജന നോട്ടത്തിനിടയിൽ (public gaze) എങ്ങനെയാണ് ഒരാൾക്ക് ജുഡീഷ്യൽ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ കഴിയുക... ഗാലറിക്ക് വേണ്ടി കളിക്കാനുള്ള പ്രലോഭനം (ഒഴിവാക്കുക)?
എല്ലാവരും ജഡ്ജിയാകുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്, എന്നാൽ, സത്യപ്രതിജ്ഞയിലൂടെ നടക്കുന്നവർക്ക് ഈ തത്വങ്ങൾ പവിത്രമാണ്. എന്തിനാണ് നമ്മൾ ഒരു ഗൗരവമേറിയ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്? അപ്പോൾ ആ വ്യക്തിക്ക് അറിയാം, താൻ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തേക്ക് കാലെടുത്തുവയ്ക്കുകയാണെന്നും ഒരു ജഡ്ജിക്ക് അനുചിതമായ രീതിയിൽ പെരുമാറണമെന്നും. കോടതി സമയങ്ങളിൽ മാത്രമല്ല, അതിനുശേഷവും അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നമ്മളിൽ മിക്കവരും അങ്ങനെ ചെയ്യുന്നു, പക്ഷേ ആരെങ്കിലും അതിൽ വിശ്വസിക്കുന്നില്ലെങ്കിൽ, ഒരുപക്ഷേ അത്തരമൊരു വ്യക്തിയെ തിരഞ്ഞെടുത്തതിൽ ഒരു തെറ്റ് സംഭവിച്ചിരിക്കാം. വിധിനിർണ്ണയത്തിലോ തിരഞ്ഞെടുക്കൽ പ്രക്രിയയിലോ സൂക്ഷ്മപരിശോധന ഉൾപ്പെട്ടേക്കാം. നിങ്ങൾക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്താൻ കഴിഞ്ഞേക്കാം, എന്നാൽ കാലക്രമേണ അവർ ശരിയായ തിരഞ്ഞെടുപ്പായിരുന്നില്ലെന്ന് തോന്നിയേക്കാം. അത്തരം തെറ്റുകൾ ഏത് സംവിധാനത്തിലും സംഭവിക്കാം... അത്തരമൊരു വ്യതിയാനം പരിഹരിക്കുന്നതിന് ഇപ്പോൾ നമുക്ക് ഫലപ്രദമായ ഒരു വഴിയില്ല.
ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ വേണ്ടി ഒരു ഹൈക്കോടതി ജഡ്ജി രാജിവയ്ക്കുമ്പോൾ അത് ആശങ്കാജനകമാണോ?
ഇത് ഇപ്പോൾ മാത്രമല്ല... ഏതൊരു സർക്കാരും തങ്ങളുടെ ലക്ഷ്യത്തോട് അനുകമ്പയുള്ള ആളുകൾ ബെഞ്ചിലിരിക്കാൻ ഇഷ്ടപ്പെടുന്നു. അതൊരു സ്വാഭാവിക പ്രവണതയാണ്. അനുഭവപരിചയമുള്ള ജഡ്ജിമാർക്ക് ശരിയായ കാര്യങ്ങളിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ കഴിയും, പക്ഷേ അത് എന്നെന്നേക്കുമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ മനസ്സിലാക്കണം. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. ഇന്ന് നമുക്ക് ഒരു സർക്കാരുണ്ട്. നാളെ അത് മറ്റൊരു സർക്കാരാകാം. പക്വതയുള്ള ഒരു സർക്കാർ ജുഡീഷ്യറിയിൽ അമിതമായി ഇടപെടില്ല. അത് അവർക്ക് ഗുണം ചെയ്യില്ല.
2018-ൽ നാല് ജഡ്ജിമാർ നടത്തിയ പത്രസമ്മേളനത്തിനുശേഷം ജുഡീഷ്യറിയിൽ എന്ത് മാറ്റമാണ് ഉണ്ടായത്?
തിരിഞ്ഞുനോക്കുമ്പോൾ, നാല് ജഡ്ജിമാരെയും ഒതുക്കുകയും, അവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ കരുതി. ഒരു പത്രസമ്മേളനം സംഘടിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ അവർ ചെറിയൊരു നിമിഷത്തേക്കെങ്കിലും, പരിഗണിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപക്ഷേ, ഒന്നോ രണ്ടോ ജഡ്ജിമാർ കൂടുതൽ സജീവമായിരുന്നു, മറ്റുള്ളവരും ഒപ്പംനിന്നു. ഒരുപക്ഷേ അവർക്ക് ഒരു പ്രസ്താവന നടത്താൻ ആഗ്രഹമുണ്ടായിരുന്നിരിക്കാം, പക്ഷേ അവിടെ ഒരു കൂട്ടം മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നു, അത് എല്ലാവർക്കും അറിയാമായിരുന്നോ എന്നതും എന്റെ മനസ്സിലുള്ള ഒരു ചോദ്യമാണ്. പക്ഷേ, വ്യക്തിപരമായി പറഞ്ഞാൽ, കഴിയുമെങ്കിൽ അവർ അത് ഒഴിവാക്കേണ്ടതായിരുന്നു എന്നൊരു തോന്നൽ എനിക്കുണ്ട്.
പത്രസമ്മേളനത്തിനുശേഷം (2018ലെ), ചീഫ് ജസ്റ്റിസിന്റെ ഓഫീസിലും അവർ മറ്റ് ജഡ്ജിമാരുമായി എങ്ങനെ ഇടപെടുന്നു എന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു...
ഒരു ചീഫ് ജസ്റ്റിസ് നിയമത്തെക്കുറിച്ച് ജ്ഞാനിയായിരിക്കുന്നതിനു പുറമേ, ജീവിതത്തെക്കുറിച്ചും ജ്ഞാനിയായിരിക്കണം. ജീവിതം ഒരിക്കലും ഒരു തുല്യതയുള്ള മേഖലയല്ല. സമ്മർദ്ദങ്ങളും, എതിർ സമ്മർദ്ദങ്ങളും, നിരന്തരമായ മാറ്റങ്ങളും ഉണ്ട്. എന്തെങ്കിലും ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എപ്പോഴും ഉണ്ടാകും. ഒരു ജഡ്ജിയെ വിലയിരുത്തുന്നത് അദ്ദേഹം എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. കോടതിയിൽ കാണുന്ന ഭാഗമാണ് ദൃശ്യമാകുന്നത്, എന്നാൽ മറ്റ് ഭാഗങ്ങൾ പൊതുജനങ്ങൾക്ക് ദൃശ്യമല്ല. നിങ്ങൾക്ക് ഒരു ജഡ്ജിയെക്കുറിച്ചോ രണ്ട് ജഡ്ജിമാരെക്കുറിച്ചോ സംസാരിക്കാം, പക്ഷേ ബാക്കിയുള്ളവരെക്കുറിച്ചല്ല. ഒരു ജഡ്ജിയെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ, അവർ കാര്യങ്ങൾ നന്നായും സന്തുലിതമായും കൈകാര്യം ചെയ്യുന്ന ഒരു ജഡ്ജിയാണെന്ന് കണക്കാക്കാം.
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രധാനമന്ത്രിയെ ഗണേശ പൂജയ്ക്ക് ക്ഷണിച്ചതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
തീർച്ചയായും അതൊരു സ്വകാര്യ ചടങ്ങായിരുന്നു, അദ്ദേഹം എന്റെ ഒരു സുഹൃത്താണ്. നിങ്ങൾക്ക് അദ്ദേഹം ചീഫ് ജസ്റ്റിസ് ധനഞ്ജയ് ആയിരിക്കാം, എനിക്ക് അദ്ദേഹം ധന്‍ ആണ്. ഞങ്ങൾ ലോ കോളേജിലെ ബാച്ച്മേറ്റ്‌സാണ് അത് ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ, കുറഞ്ഞപക്ഷം, മറ്റ് അതിഥികൾ ഉണ്ടായിരുന്നെങ്കിൽ, അത് പ്രശ്നമാകുമായിരുന്നില്ല. ആ കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്ക് അതിനെക്കുറിച്ച് വളരെ ആത്മവിശ്വാസമുണ്ട്. ആ ചിത്രം ഒഴിവാക്കാമായിരുന്നു, കാരണം പൊതുജനങ്ങൾ അതിനെ ഒരു പ്രത്യേക രീതിയിൽ വ്യാഖ്യാനിക്കും.
വലിയ പൊതു കരാറുകളിലെ മധ്യസ്ഥത (arbitration) വഹിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ വർഷം സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചു. അത് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുമോ?
ഇന്ത്യയെ മധ്യസ്ഥതയുടെ കേന്ദ്രമാക്കാൻ സർക്കാരുകൾ ലക്ഷ്യമിടുന്ന സമയത്ത്, അത്തരം മെമ്മോകൾ വിപരീത സൂചനകൾ നൽകുന്നു. ഒന്നുകിൽ നിങ്ങൾക്ക് മധ്യസ്ഥതയിൽ താൽപ്പര്യമില്ലെന്ന് നയപരമായ തീരുമാനം എടുക്കുക, എല്ലാവരും ഒരേ സ്വരത്തിൽ സംസാരിക്കുക... വ്യത്യസ്ത വേദികളിൽ, ഡൽഹിയെയോ മുംബൈയെയോ മധ്യസ്ഥതയുടെ കേന്ദ്രമാക്കി ലണ്ടൻ, സിംഗപ്പൂർ പോലുള്ള നഗരങ്ങളുമായി മത്സരിക്കാനുള്ള ആഗ്രഹം സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സർക്കാരിന്റെ പൂർണ്ണമായ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. കാരണം, വലിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് നിർണായകമായ ഒരു ദ്രുത പരിഹാര സംവിധാനം അന്താരാഷ്ട്ര നിക്ഷേപകർക്ക് ഉറപ്പാക്കേണ്ടതുണ്ട്.
വിരമിച്ച ശേഷം, സർക്കാർ ഒരു ജോലി വാഗ്ദാനം ചെയ്താൽ, അത് സ്വീകരിക്കുമോ?
എന്റെ താൽപ്പര്യം അറിയാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്നെ വിളിച്ചിരുന്നു, ഞാൻ വേണ്ട എന്ന് പറഞ്ഞു. സർക്കാരിൽ നിന്ന് ഒരാൾ എന്നെ വിളിച്ചപ്പോൾ ഞാൻ വിനയപൂർവ്വം നിരസിച്ചു. വിരമിച്ച ശേഷം എനിക്ക് ഒരു സ്വകാര്യ വ്യക്തിയാകണം. വാടകയ്ക്ക് താമസ സൗകര്യം കണ്ടെത്തുക എന്നതാണ് എന്റെ ഇപ്പോഴത്തെ ടാസ്ക്. ഡൽഹി ചെലവേറിയ നഗരമാണ്, അതിനാൽ എനിക്ക് ജീവിക്കാൻ പ്രൊഫഷണൽ ജോലികൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനുപുറമെ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന നാടകമേള കാണാന്‍ ഞാൻ തീരുമാനിച്ചിട്ടുണ്ട്, അത് ഞാൻ കാണാൻ പോകും. വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ആളുകൾ പറയുമ്പോൾ, ഞാൻ പറയും, "ഓ, ഇല്ല, എനിക്ക് വേണ്ട!"
വിരമിക്കുമ്പോൾ, ജുഡീഷ്യറിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നതും പ്രതീക്ഷ നൽകുന്നതുമായ ഒരു കാര്യം എന്താണ്?
നമ്മൾ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളുടെ സങ്കീർണ്ണത വർദ്ധിച്ചുവരികയാണ്. ഭാവിയിലെ വെല്ലുവിളിയാണിത്. യുവതലമുറ കൂടുതൽ പ്രതിഭയുള്ളവരാണെന്നതാണ് എനിക്ക് പ്രതീക്ഷ നൽകുന്നത്. അവരിൽ പലർക്കും നിയമം തന്നെയാണ് ആദ്യ പരിഗണന, ഏറ്റവും മികച്ച നിലയിൽ തങ്ങളുടെ കരിയർ കെട്ടിപ്പടുക്കാൻ അവർ ആഗ്രഹിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.