/indian-express-malayalam/media/media_files/2025/02/03/GOaKSn6HAWXOzVplhfzl.jpg)
ഡോളറിനെതിരെ കൂപ്പുകുത്തി രൂപ
ന്യൂഡൽഹി:ഡോളറിനെതിരെ രൂപ കൂപ്പുകുത്തി. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയിൽ സർവകാല റെക്കോർഡ് ഇട്ടു. ഡോളർ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
അമേരിക്ക വിവിധ രാജ്യങ്ങൾക്കുമേൽ താരിഫ് ഏർപ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
അതേസമയം ഓഹരിവിപണിയും നഷ്ടത്തിലാണ് തുടങ്ങിയത്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെൻസെക്‌സിൽ 77000-ൽ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
Read More
- ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
- 'ചോളി കെ പീച്ചേ ക്യാ ഹേ' പാട്ടിന് നൃത്തംവച്ച് വരൻ; കല്യാണം വേണ്ടെന്ന് വധുവിന്റെ അച്ഛൻ
- ‘പക്വതയുള്ള ഒരു സർക്കാർ ജുഡീഷ്യറിയിൽ അമിതമായി ഇടപെടില്ല': ജസ്റ്റിസ് ഹൃഷികേശ് റോയ്
- 2025-26 ൽ 21 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം; എങ്ങനെ നടപ്പിലാക്കും?
- കേന്ദ്ര ബജറ്റ് 2025: പുതിയ പദ്ധതികളില്ല, ലക്ഷ്യം തിരഞ്ഞെടുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.