/indian-express-malayalam/media/media_files/2025/02/05/3ntf4IbVryvp5t9A3oKq.jpg)
ട്രംപിന്റെ വാർത്താസമ്മേളനം
വാഷിങ്ടൺ: ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആവശ്യമെങ്കിൽ ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നും മേഖലയിൽ അമേരിക്കൻ സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
ഗാസയെ യുഎസ് ഏറ്റെടുത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കും. തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യും, പ്രദേശത്തെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കി കൊണ്ടുള്ള വികസനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ഗാസയുടെ ഭാവി അദ്ദേഹം വ്യത്യസ്ത കോണിലൂടെയാണ് കാണുന്നതെന്നും ട്രംപിന്റെ തീരുമാനം ചർച്ച ചെയ്യേണ്ടതാണെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഗാസയിൽനിന്ന് പലസ്തീൻ പൗരന്മാർ ഈജിപ്തിലേക്കോ ജോർദാനിലേക്കോ പോകണമെന്ന തന്റെ മുൻപ്രസ്താവനയെ ട്രംപ് പുതിയ പ്രഖ്യാപനത്തോടെ വീണ്ടും ഉറപ്പിക്കുകയാണ്. ട്രംപിന്റെ ഈ പ്രസ്താവനയെ നേരത്തെ ഈജിപ്തും ജോർദാനും ഹമാസും ഉൾപ്പെടെ തള്ളിയിരുന്നു.
Read More
- 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി; 4 കോടി വീടുകൾ നിർമ്മിച്ചു; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി
- അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക, സന്ദേശം വ്യക്തമെന്ന് യുഎസ് എംബസി
- ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; താഴ്ചയിൽ സർവകാല റെക്കോർഡ്
- 'ചോളി കെ പീച്ചേ ക്യാ ഹേ' പാട്ടിന് നൃത്തംവച്ച് വരൻ; കല്യാണം വേണ്ടെന്ന് വധുവിന്റെ അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us