/indian-express-malayalam/media/media_files/uploads/2020/11/Trump-2.jpg)
ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി സ്റ്റേ ചെയ്ത കോടതി. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ മസാച്യുസെറ്റ്‌സിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയെ സർവ്വകലാശാല സമീപിച്ചിരുന്നു. ഈ കേസിൽ വാദം കേട്ട കോടതിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയ്ക്ക് താത്കാലിക വിലക്കേർപ്പെടുത്തിയത്.
ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള സർട്ടിഫിക്കേഷൻ ഡിപ്പാർട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് നേരത്തെ റദ്ദാക്കിയത്. പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് തടയണമെന്നും നിലവിലുള്ള വിദ്യാർത്ഥികളെ മറ്റ് സർവകലാശാലകളിലേക്ക് സ്ഥലം മാറ്റണമെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി എൽ നോമിന്റെ ഉത്തരവിൽ പറയുന്നു. അതല്ലെങ്കിൽ അവരുടെ വിദ്യാർത്ഥി വിസ റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പിലുണ്ടായിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നടപടി സർവകലാശാലയിലെ നല്ലൊരു ശതമാനം വിദ്യാർത്ഥികളെയും ബാധിക്കുന്നതായിരുന്നു. സർവകലാശാലയിൽ പഠിക്കുന്ന ഏകദേശം 27 ശതമാനം വിദ്യാർത്ഥികളും അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളവരാണ്. ഹാർവാഡിലെ വിദേശ വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഹാർവാർഡ് വക്താവ് ജേസൺ ന്യൂട്ടൺ പ്രതികരിച്ചത്.
Read More
- ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിലുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ
- പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
- പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി; ഒരാഴ്ചയ്ക്കിടെ പുറത്താക്കുന്ന രണ്ടാമത്തെയാൾ
- ഓപ്പറേഷൻ സിന്ദുറിന് പിന്നാലെ സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചു; സ്ഥിരീകരിച്ച് സൈന്യം
- കശ്മീരിൽ പൊട്ടാതെ കിടന്ന 42 പാക് ഷെല്ലുകൾ സൈന്യം നിർവീര്യമാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.