scorecardresearch

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; വ്‌ളോഗറായ യുവതി അറസ്റ്റിൽ

ട്രാവൽ വിത്ത് ജോ എന്ന് പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതി റാണി ട്രാവൽ വ്‌ളോഗറാണ്. 2023-ൽ ഇവർ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു

ട്രാവൽ വിത്ത് ജോ എന്ന് പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതി റാണി ട്രാവൽ വ്‌ളോഗറാണ്. 2023-ൽ ഇവർ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vlogger

ജ്യോതി മൽഹോത്ര

india Pakistan News Updates: ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് വ്‌ളോഗറായ യുവതി അറസ്റ്റിൽ. ഹരിയാനയിലെ ട്രാവൽ വ്‌ളോഗറായ ജ്യോതി റാണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ സ്റ്റാഫംഗമായിരുന്ന ഇഹ്‌സാനുൾ റഹീം മുഖേന പാക് ചാരസംഘടനയിൽപ്പെട്ടവരുമായി ബന്ധം പുലർത്തുകയും വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് വ്‌ളോഗർ പിടിയിലായത്. 

Advertisment

ഒഫീഷ്യൽ സീക്രട്ട് ആക്ടിലെ സെക്ഷൻ മൂന്ന്, അഞ്ച് വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 (ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ട്രാവൽ വിത്ത് ജോ എന്ന് പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതിറാണി ട്രാവൽ വ്‌ളോഗറാണ്. 2023-ൽ ഇവർ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു.ഈ സമയത്താണ് ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ അംഗമായ ഇഹ്‌സാനുൾ റഹീമുമായ പരിചയത്തിലായത്. 

ഇഹ്‌സാനും ഇയാൾ വഴി പരിചയപ്പെട്ട പാക് ചാരസംഘടനയിലെ ഷാക്കിർ എന്ന റാണ ഷഹബാസുമായും വാട്‌സാപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ജ്യോതി ആശയവിനിമയം നടത്തിരുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെപ്പറ്റിയുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ജ്യോതി ഇവർക്ക് കൈമാറിയെന്നാണ് വിവരം.

Advertisment

ഇതിനുപുറമേ സാമൂഹിക മാധ്യമങ്ങളിൽ പാക്കിസ്ഥാന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ദൗത്യവും യുവതി ഏറ്റെടുത്തു. ഇതിനിടെ, പാക് ചാരസംഘടനയിൽപ്പെട്ട ഒരാളുമായി യുവതി ബാലിയിലേക്ക് യാത്ര നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

Read More

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: