scorecardresearch

തൃണമൂൽ കോൺഗ്രസ് സ്ത്രീകളെ ഭീഷണിപ്പെടുത്തി കുറ്റവാളികളെ സംരക്ഷിക്കുന്നു; നരേന്ദ്ര മോദി

ചില ആൾക്കാരെ പ്രീണിപ്പിക്കുന്നതിനായി കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി

ചില ആൾക്കാരെ പ്രീണിപ്പിക്കുന്നതിനായി കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി

author-image
WebDesk
New Update
Bengal-Modi

ലൈംഗികാതിക്രമ പരാതികളുടെ പേരിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ തൃണമൂൽ കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: YouTube/BJP)

കൊൽക്കത്ത: പാർട്ടി നേതാക്കൾക്കെതിരായ ലൈംഗികാതിക്രമ പരാതികളുടെ പേരിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ തൃണമൂൽ കോൺഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദേശ്ഖാലി അതിക്രമത്തിലെ പ്രധാന പ്രതിയുടെ പേര് ഷെയ്ഖ് ഷാജഹാൻ എന്നായതിനാൽ ചില ആൾക്കാരെ പ്രീണിപ്പിക്കുന്നതിനായി കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

Advertisment

“സന്ദേശ്ഖാലിയിൽ സംഭവിച്ചത് രാജ്യം മുഴുവൻ കണ്ടു. ആദ്യം, പോലീസ് സഹായത്തോടെ പ്രതികളെ സംരക്ഷിക്കാൻ ടിഎംസി ശ്രമിച്ചു. ടിഎംസി ഇപ്പോൾ പുതിയ കളി തുടങ്ങിയിരിക്കുകയാണ്. കുറ്റവാളിയുടെ പേര് ഷെയ്ഖ് ഷാജഹാൻ എന്നതിനാൽ അവരുടെ ഗുണ്ടകൾ അവിടെയുള്ള സ്ത്രീകളെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ വോട്ട് ബാങ്ക് പ്രീണനത്തിലൂടെ ഉറപ്പിക്കാൻ കുറ്റവാളിയെ സംരക്ഷിക്കാനാണ് ടിഎംസി ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ അവരുടെ കളി മനസ്സിലാക്കി". ബിജെപി സ്ഥാനാർത്ഥി അർജുൻ സിങ്ങിനെ പിന്തുണച്ച് ബരാക്‌പൂരിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മെയ് 20-ന് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഏഴ് സീറ്റുകളിൽ ഒന്നാണ് ബാരക്‌പൂർ. വ്യാജ ബലാത്സംഗ പരാതി നൽകാൻ ബി.ജെ.പി നിർബന്ധിച്ചെന്ന് സന്ദേശ്ഖാലിയിൽ നിന്നുള്ള ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമർശം.

ഫെബ്രുവരിയിലാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ വ്യാപകമായ പ്രതിഷേധമുണ്ടായത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അദ്ദേഹത്തിന്റെ സഹായികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് നിവാസികൾ ആരോപിച്ചു. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് സന്ദേശ്ഖാലിയിലെ വീട്ടിൽ പരിശോധന നടത്താൻ എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ ആക്രമിച്ച കേസിൽ 55 ദിവസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഷെയ്ഖിനെ ഫെബ്രുവരി 29 നാണ് അറസ്റ്റ് ചെയ്തത്. 

Advertisment

Read More

Narendra Modi Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: