scorecardresearch

ഇനി കുറഞ്ഞ ചിലവിൽ പറക്കാം: ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി ഇൻഡിഗോ

ഇന്ധന ചാർജ്ജെന്ന പേരിലുള്ള തുകയിൽ ഇളവ് വരുന്നതോടെയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാകുന്നത്

ഇന്ധന ചാർജ്ജെന്ന പേരിലുള്ള തുകയിൽ ഇളവ് വരുന്നതോടെയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാകുന്നത്

author-image
WebDesk
New Update
Indigo

എക്സ്പ്രസ് ഫൊട്ടോ

ഡൽഹി: വിദേശ ആഭ്യന്തര യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറച്ച് ഇൻഡിഗോ എയർലൈൻസ്. ഇന്ധന ചാർജ്ജെന്ന പേരിലുള്ള തുകയിൽ ഇളവ് വരുന്നതോടെയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാകുന്നത്. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ (എടിഎഫ്) വിലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളെ അപേക്ഷിച്ച് കുറവ് വന്നതോടെയാണ് ഇന്ത്യയിലെ പ്രധാന എയർലൈൻ സർവ്വീസായ ഇൻഡിഗോ തങ്ങളുടെ ഇന്ധന ചാർജുകൾ പിൻവലിച്ചിരിക്കുന്നത്. ഇതോടെയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്കിലും കുറവ് വരുന്നത്. 

Advertisment

ഒക്‌ടോബർ ആദ്യം ഇൻഡിഗോ പ്രഖ്യാപിച്ച ഇന്ധന ചാർജ്ജ് പ്രകാരം ടിക്കറ്റ് ചാർജ്ജിൽ 300 മുതൽ 1,000 രൂപ വരെ വ്യത്യാസം വന്നിരുന്നു. 2024 ജനുവരി 04 മുതൽ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ ബാധകമായ ഇന്ധന ചാർജ് നീക്കം ചെയ്യുന്നതായി തങ്ങളുടെ യാത്രക്കാരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വർധിച്ചതിനെത്തുടർന്ന് 2023 ഒക്ടോബറിലാണ്  ഇന്ധന ചാർജ് ഏർപ്പെടുത്തിയത്. എന്നാൽ എടിഎഫ് വിലയിൽ അടുത്തിടെ കുറവ് വന്നതോടെ  ചാർജ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഇൻഡിഗോ വ്യക്തമാക്കി. എ ടി എഫ് വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് നിരക്കുകൾ ക്രമീകരിക്കുന്നത് ഭാവിയിലും തുടരുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ജെറ്റ് ഇന്ധന വിലയിൽ തുടർച്ചയായി നാല് പ്രതിമാസ വർദ്ധനവാണ് ഉണ്ടായത്, ഒക്ടോബർ ആദ്യത്തോടെ 2023 ലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി എ ടി എഫ് വിലയെത്തിയിരുന്നു. എന്നാൽ പിന്നീട് എടിഎഫ് വില തുടർച്ചയായി മൂന്ന് തവണയാണ് കുറഞ്ഞത്. ഒക്ടോബറിനു ശേഷം ജെറ്റ് ഇന്ധന വിലയിൽ ഏകദേശം 14 ശതമാനം ഇടിവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഒരു എയർലൈനിന്റെ പ്രവർത്തനച്ചെലവിന്റെ പ്രധാന പങ്കും ഇന്ധനത്തിനായുള്ളതാണ്. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഇത് അവരുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തിലധികം വരും. അതിനാൽ തന്നെ ഇന്ധനത്തിന് വിപണിയിൽ വില കൂടിയാൽ അത് പരിഹരിക്കുന്നതിന് നിരക്ക് ക്രമീകരണം ആവശ്യമാണ്. ഇന്ത്യയിൽ, എടിഎഫ് വിലകൾ നിയന്ത്രണങ്ങൾ ഒഴിവാക്കി ആഗോള നിരക്കുകൾക്ക് അനുസൃതമായാണ് ക്രമീകരിക്കുന്നത്. സെപ്തംബറിൽ അന്താരാഷ്ട്ര ക്യൂഡ് ഓയിൽ വില ബാരലിന് 97 ഡോളറിലെത്തിയതോടെയാണ് വിമാന ഇന്ധന വിലയിലും അന്താരാഷ്ട്ര വിപണിയിൽ ഇടിവുണ്ടായത്.

Advertisment

രാജ്യത്തെ ഏറ്റവും വലിയ ഇന്ധന ചില്ലറ വ്യാപാരിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിവരമനുസരിച്ച്, നിലവിൽ ഡൽഹിയിൽ എടിഎഫിന് കിലോലിറ്ററിന് 1,01,993.17 രൂപയാണ് വില. ഒക്ടോബറിൽ ഇത് കിലോലിറ്ററിന് 1,18,199.17 രൂപയായിരുന്നു.

Read More

Ticket Indigo Airlines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: