scorecardresearch

ബാങ്ക് മാനേജർ കടലിലേക്ക് എടുത്തുചാടി; ജോലി സമ്മർദ്ദം കാരണമെന്ന് ഭാര്യ

രാവിലെ കടലിലേക്ക് എടുത്തുചാടിയ ബാങ്ക് മാനേജർക്കായുള്ള തിരച്ചിൽ വൈകിട്ടും തുടരുകയാണ്. അതേസമയം, ബാങ്ക് മാനേജറുടെ കാറിൽ നിന്ന് ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു

രാവിലെ കടലിലേക്ക് എടുത്തുചാടിയ ബാങ്ക് മാനേജർക്കായുള്ള തിരച്ചിൽ വൈകിട്ടും തുടരുകയാണ്. അതേസമയം, ബാങ്ക് മാനേജറുടെ കാറിൽ നിന്ന് ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു

author-image
WebDesk
New Update
mumbai

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം

മുംബൈ: പൊതുമേഖലാ ബാങ്കിന്റെ മാനേജർ കടലിലേക്ക് എടുത്തുചാടി. ജോലിസമ്മർദ്ദം മൂലമാണ് ഭർത്താവ് കടലിലേക്ക് എടുത്തുചാടിയതെന്ന് ആരോപണവുമായി ഭാര്യ രംഗത്ത്. മുബൈയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മുംബൈയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ മാനേജറായ സുശാന്ത് ചക്രവർത്തിയാണ്  മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ ഭാഗമായ അടൽ സേതുവിൽ തന്റെ കാർ നിർത്തിയിട്ട്, കടലിലേക്ക് എടുത്തുചാടിയത്. നേവിയും പോലീസും സംയുക്തമായി  ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Advertisment

സുശാന്തിന്റെ കാർ പരിശോധിച്ചപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് ഇയാളുടെ കുടുംബത്തെ സമീപിച്ചപ്പോഴാണ് ഭർത്താവ് ജോലിസമ്മർദ്ദം നേരിടുന്നുണ്ടെന്ന് സുശാന്തിന്റെ ഭാര്യവെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയും കുടുംബത്തെയും കൂട്ടി യാത്രയ്ക്ക് പോയതാണ്. തിങ്കളാഴ്ച മടങ്ങിയത്തി ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ്. ജോലിസംബന്ധമായി നിരവധി സമ്മർദ്ദങ്ങൾ സുശാന്ത് ചക്രവർത്തി അനുഭവിക്കുന്നുണ്ടെന്ന് അയാളുടെ ഭാര്യ പറയുന്നു- സീനിയർ പോലീസ് ഇൻസ്‌പെക്ടർ രോഹിത് ഖോട്ട് പറഞ്ഞു.

അതേസമയം, സുശാന്ത് ചക്രവർത്തിയുടെ കാറും മൊബൈൽ ഫോണും പരിശോധിച്ചെങ്കിലും ആത്മഹത്യ കുറിപ്പോ മറ്റ് രേഖകളോ കണ്ടെത്തിയില്ലെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. രാവിലെ മുതൽ തുടങ്ങിയ തിരച്ചിൽ വൈകുന്നേരവും പുരോഗമിക്കുകയാണ്.

Read More

Bank Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: