/indian-express-malayalam/media/media_files/2024/12/02/gc0NsDnLGbQnSaPyX5rs.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഹൈദരാബാദ്: തെലങ്കാനയിൽ 28 കാരിയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവം ദുരഭിമാനക്കൊലയാകാമെന്ന് പൊലീസ് പറഞ്ഞു.
യുവതിയും സഹോദരനും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇതും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിനു സമീപം തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. എസ്. നാഗമണിയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം സഹോദരൻ പരമേഷ് പൊലീസിൽ കീഴടങ്ങി.
നവംബർ 21നാണ് നാഗമണി ഇതരജാതിയിൽപ്പെട്ട ശ്രീകാന്തിനെ വിവാഹം കഴിച്ചത്. ഇരുവരുടെയും ബന്ധത്തെ നാഗമണിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സഹോദരൻ ദമ്പതികളെ ഭീഷണിപ്പെടുത്തുകുയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പതിവുപോലെ ജോലിക്കുപോയ ശ്രീകാന്ത് ഫോണിൽ വിളിച്ചപ്പോഴാണ് നാഗമണി ആക്രമിക്കപ്പെട്ട വിവിരം അറിഞ്ഞത്. സഹോദരൻ തന്നെ ആക്രമിക്കുന്നതായി നാഗമണി ഫോണിലൂടെ പറഞ്ഞുവെന്ന് ശ്രീകാന്ത് പൊലീസിനെ അറിയിച്ചു.
സ്കൂട്ടറിൽ ജോലിക്കു പോകുകയായിരുന്ന നാഗമണിയെ സഹോദരൻ കാറിൽ പിന്തുടർന്നു. റായിപോൾ എന്ന സ്ഥലത്ത് എത്തിയപ്പോൾ കാർ സ്കൂട്ടറിൽ ഇടിപ്പിച്ചു. താഴെ വീണ നാഗമണിയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ശ്രീകാന്ത് സ്ഥലത്തെത്തിയപ്പോഴേക്കും നാഗമണി മരിച്ചിരുന്നു. കൊലപാതകം നടന്ന് ഉടൻ തന്നെ പരമേഷ് പൊലീസിൽ കീഴടങ്ങി. നാഗമണിയും സഹോദരനും തമ്മിൽ തറവാട് സ്വത്തുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Read More
- ബംഗ്ലാദേശി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൂടുതൽ ഡോക്ടർമാർ; പതാകയിൽ പ്രണാമം ചെയ്യണമെന്ന് നിർദേശം
- 7 ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അടുത്ത വർഷം കാനഡ വിടേണ്ടി വന്നേക്കാം
- തൊപ്പിക്കും ഗൗണിനും വിട; കോൺവോക്കേഷൻ വസ്ത്രധാരണത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു
- ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; കനത്ത നാശനഷ്ടം
- കരതൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം നാളെ വരെ അടച്ചിട്ടു
- കെജ്രിവാളിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ
- വീട്ടുജോലി ചെയ്യാതെ ഫോണിൽ കളിച്ചു; മകളെ അച്ഛൻ പ്രഷർ കുക്കറിന് അടിച്ചു കൊന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.