scorecardresearch

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: പതഞ്ജലി സ്ഥാപകൻ ബാബ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ഇത് തികഞ്ഞ ധിക്കാരമാണെന്നും സുപ്രീം കോടതി മാത്രമല്ല രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും മാനിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഇത് തികഞ്ഞ ധിക്കാരമാണെന്നും സുപ്രീം കോടതി മാത്രമല്ല രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും മാനിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

author-image
WebDesk
New Update
Supreme Court | baba Ramdev

Express File Photo: Rohit Jain Paras

ഡൽഹി: പതഞ്ജലി സ്ഥാപകൻ ബാബ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കമ്പനിയുടെ "തെറ്റിദ്ധരിപ്പിക്കുന്ന" പരസ്യങ്ങളിൽ സുപ്രീം കോടതിക്ക് നൽകിയ ഉറപ്പിൻ്റെ കടുത്ത ലംഘനമുണ്ടായത് ചൂണ്ടിക്കാട്ടി ആയിരുന്നു കോടതി നടപടി. പതഞ്ജലി ആയുർവേദ എം.ഡി. ആചാര്യ ബാലകൃഷ്‌ണയ്‌ക്കൊപ്പം കോടതിയിൽ ഹാജരായ രാംദേവ് നിരുപാധികം മാപ്പ് പറഞ്ഞ കാര്യം കോടതി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു. 

Advertisment

എന്തുകൊണ്ടാണ് ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തതെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ടാണ് ഇരുവരും കോടതിയിൽ ഹാജരായത്. 2023 നവംബർ 21ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുതെന്ന് കോടതി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങൾക്ക് "ഔഷധ ഫലപ്രാപ്തി അവകാശപ്പെടുകയോ" അല്ലെങ്കിൽ ഏതെങ്കിലും "ഔഷധ സമ്പ്രദായത്തിന് എതിരായി" യാദൃശ്ചികമായ പ്രസ്താവനകൾ നടത്തുകയോ ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടു.

ഈ വർഷം ഫെബ്രുവരി 27ന് കമ്പനിക്കും ബാലകൃഷ്‌ണയ്‌ക്കും കോടതി വീണ്ടും നോട്ടീസ് അയച്ചിരുന്നു. മുൻ ഉത്തരവ് ലംഘിച്ച് പിന്നീട് വീണ്ടും പരസ്യവുമായി വന്നതിനും പത്രസമ്മേളനം നടത്തിയതിനായിരുന്നു ഇത്. ഫെബ്രുവരി 27ലെ നോട്ടീസിന് മറുപടി നൽകിയിട്ടില്ലെന്ന് മാർച്ച് 19ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ബെഞ്ച് വീണ്ടും രാംദേവിന് നോട്ടീസ് അയക്കുകയായിരുന്നു.

ഇത് തികഞ്ഞ ധിക്കാരമാണെന്നും സുപ്രീം കോടതി മാത്രമല്ല രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും മാനിക്കപ്പെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. കോടതിയിൽ നൽകിയ ഉറപ്പ് നിങ്ങൾ പാലിക്കണമെന്നും എല്ലാ നിയമങ്ങളും നിങ്ങൾ ലംഘിച്ചുവെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. അലോപ്പതിയിൽ കോവിഡിന് പ്രതിവിധിയില്ലെന്ന് പറഞ്ഞ് പതഞ്ജലിയുടെ പരസ്യം ജനങ്ങളിലേക്ക് പോകുമ്പോൾ ആയുഷ് മന്ത്രാലയം എന്തിനാണ് കണ്ണടച്ചതെന്ന് ചോദിച്ച കോടതി കേന്ദ്ര സർക്കാരിനേയും വിമർശിച്ചു.

Read More:

Advertisment
Baba Ramdev Patanjali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: