/indian-express-malayalam/media/media_files/Z0JrnEBitxqudKnoy6cv.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: കടമെടുപ്പു പരിധിയിൽ, കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. ഓരോ സംസ്ഥാനത്തിനും എത്രത്തോളം കടമെടുക്കാമെന്നത് ഉൾപ്പെടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത് പ്രധാനമായും 293-ാം അനുഛേദ പ്രകാരമാണ്.
14-ാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിച്ച തുക അധികമായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് നിലവിൽ വായ്പാ പരിധി വെട്ടിക്കുറച്ചിരിക്കുന്നത്. നിലവിൽ കേന്ദ്ര നിബന്ധനകൾ പാലിച്ച് വേണം കേരളം കടമെടുക്കാൻ. കൂടുതൽ കടം എടുക്കാൻ അനുവാദമില്ല. അധികമായി എടുക്കുന്ന കടം അടുത്ത വർഷത്തെ കടത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രം കടമെടുക്കുന്നതിനുള്ള പരിധി തീരുമാനിക്കുന്ന രീതി മാറ്റണമെന്നും അടിയന്തരമായി ധനസഹായം ലഭ്യമാക്കണമെന്നുമുള്ള ഹർജികളാണ് കേരളം നൽകിയത്. ഇതിൽ സംസ്ഥാനങ്ങൾക്ക് എത്രത്തോളം കടമെടുക്കാമെന്നത് ഉൾപ്പെടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.
പെന്‍ഷന്‍ ഉള്‍പ്പടെ നല്‍കുന്നതിന്, സംസ്ഥാനത്തിന് അടിയന്തരമായി 10,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണം എന്നായിരുന്നു ഹർജി. എന്നാല്‍, ഈ ആവശ്യം സുപ്രീം കോടതി തള്ളി, കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു.
Read More:
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.