scorecardresearch

നിതീഷിന് തിരിച്ചടി; സംവരണം റദ്ദാക്കിയ വിധിയിൽ ഇടപെടാതെ സുപ്രീം കോടതി

സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിതർക്കും പിന്നോക്ക വിഭാഗക്കാർക്കും ഗോത്രവിഭാഗങ്ങൾക്കുമുള്ള സംവരണം നേരത്തെ നിതീഷ് കുമാർ സർക്കാർ 65 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ഹൈകോടതി ഇത് റദ്ദാക്കിയിരുന്നു.

സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിതർക്കും പിന്നോക്ക വിഭാഗക്കാർക്കും ഗോത്രവിഭാഗങ്ങൾക്കുമുള്ള സംവരണം നേരത്തെ നിതീഷ് കുമാർ സർക്കാർ 65 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ഹൈകോടതി ഇത് റദ്ദാക്കിയിരുന്നു.

author-image
WebDesk
New Update
Supreme Court

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

പാട്‌ന: സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്തിയ ബിഹാർ സർക്കാറിൻറെ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധിയിൽ ഇടപെടാതെ സുപ്രീംകോടതി. സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിതർക്കും പിന്നോക്ക വിഭാഗക്കാർക്കും ഗോത്രവിഭാഗങ്ങൾക്കുമുള്ള സംവരണം നേരത്തെ നിതീഷ് കുമാർ സർക്കാർ 65 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ഹൈകോടതി ഇത് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് ബീഹാർ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റേ ആവശ്യം നിരാകരിച്ച സുപ്രീം കോടതി കേസിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. 
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈകോടതി തീരുമാനത്തിന് ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം നിരാകരിച്ച കോടതി, ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 20നാണ് സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം ഹൈകോടതി റദ്ദാക്കിയത്. സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് സർക്കാർ നടപടിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി സർക്കാർ നടപടി റദ്ദാക്കിയത്.
ബീഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് വരാനിരിക്കെ, പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഉറപ്പാക്കുകയായിരുന്നു നിതീഷ് കുമാറിന്റെ സംവരണപരിധി ഉയർത്തിയതിലൂടെ നിതീഷിന്റെ ലക്ഷ്യം. സംസ്ഥാനത്ത് കൂടുതലുള്ള പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുന്നത് വഴി വീണ്ടും തുടർഭരണത്തിലെത്താം എന്നായിരുന്നു നിതീഷിന്റെ കണക്കുകൂട്ടൽ. എന്നാൽ, സുപ്രീം കോടതിയുടെ തീരൂമാനം നിതീഷ് കുമാറിന് ഏറെ ആഘാതം സ്രഷ്ടിക്കുന്നതാണ്. 

Read More

Advertisment

Supreme Court Bihar Nithish Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: