/indian-express-malayalam/media/media_files/0w7QP0jb97DJJWwBL5Oe.jpg)
ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുമെന്നതിനാൽ മൈക്രോപ്ലാസ്റ്റിക് ഒരു ആഗോള ആശങ്കയാണ്
ന്യൂഡൽഹി: ഇന്ത്യൻ വിപണയിൽ ലഭ്യമാകുന്ന പഞ്ചസാരയിലും ഉപ്പിലും സൂഷ്മ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര പരിസ്ഥിതി ഗവേഷണ സ്ഥാപനമായ 'ടോക്‌സിക്‌സ ലിങ്ക്' നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. രാജ്യത്ത് കമ്പോളത്തിൽ നിന്നും ഓൺലൈനിൽ നിന്നും വാങ്ങിയ പത്തുതരം ഉപ്പിലും അഞ്ചുതരം പഞ്ചസാരയിലും നടത്തിയ പഠനറിപ്പോർട്ടാണ് ടോക്‌സിക്‌സ് ലിങ്ക് പുറത്തുവിട്ടത്.
ടേബിൾ സാൾട്ട്, റോക്ക് സാൾട്ട്, കടൽ ഉപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുൾപ്പെടെ ഉപ്പിന്റെയും പഞ്ചസാരയുടെയും സാമ്പിളുകളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. ഫൈബർ, പെല്ലെറ്റ്സ്, ഫിലിംസ്, തുടങ്ങി വിവിധ രൂപങ്ങളിലാണ് ഇവ കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്സിന്റെ വലിപ്പം 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ്. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക്സ് കണ്ടെത്തിയത്.ഒരു കിലോഗ്രാം ഉപ്പിൽ 89.15 മൈക്രോ പ്ലാസ്റ്റിക് കഷണങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കുറവ് പ്ലാസ്റ്റിക്ക് സാന്നിധ്യം കണ്ടെത്തിയത് ഓർഗാനിക് റോക്ക് ഉപ്പിലാണ്. കിലോഗ്രാമിൽ 6.70 മൈക്രോ പ്ലാസ്റ്റിക്ക് സാന്നിധ്യമാണ് ഇവയിൽ കണ്ടെത്തിയത്.
പഞ്ചസാരയിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഒരു കിലോഗ്രാമിൽ് 11.85 മുതൽ 68.25 കഷണങ്ങൾ വരെയാണ്. ഏറ്റവും ഉയർന്ന സാന്ദ്രത നോൺ-ഓർഗാനിക് പഞ്ചസാരയിലാണ്.ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുമെന്നതിനാൽ മൈക്രോപ്ലാസ്റ്റിക് ഒരു ആഗോള ആശങ്കയാണ്.
മൈക്രോപ്ലാസ്റ്റിക്‌സിന്റെ ഉപയോഗത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും പഠനം ആവശ്യപ്പെട്ടു.ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ദോഷം ചെയ്യുന്നതിനാൽ മൈക്രോപ്ലാസ്റ്റിക് ആഗോളതലത്തിൽ വർധിച്ചുവരുന്ന ആശങ്കയാണ്. ഈ ചെറിയ പ്ലാസ്റ്റിക് കണികകൾക്ക് ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ കഴിയും. സമീപകാല ഗവേഷണങ്ങളിൽ ശ്വാസകോശം, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങളിലും മുലപ്പാലിലും ഗർഭസ്ഥ ശിശുക്കളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.
മൈക്രോപ്ലാസ്റ്റിക്സിനെക്കുറിച്ചുള്ള നിലവിലുള്ള ശാസ്ത്രീയ വിവരങ്ങളിലേക്ക് കൂടുതൽ കണ്ടെത്തലുകൾ നൽകുകയാണ് പഠനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടോക്സിക്സ് ലിങ്ക് സ്ഥാപക-സംവിധായകൻ രവി അഗർവാൾ പറഞ്ഞു.മൈക്രോപ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ തുടർന്നുള്ള അപകടസാധ്യതകൾ കുറയ്ക്കാൻ ഇടപെടലുകൾ നടത്താനും ഗവേഷകരുടെ ശ്രദ്ധ ആകർഷിക്കാനുമാണ് പഠനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടോക്സിക്സ് ലിങ്ക് അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ പറഞ്ഞു.
Read More
- വനിതാ ഡോക്ടറുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി
- സ്പാം ടെലിമാർക്കറ്റിങ് കോളുകൾക്ക് കൂച്ചുവിലങ്ങുമായി ട്രായ്; കമ്പനികൾക്ക് നിർദേശം
- പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി
- ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ
- സുരക്ഷയില്ലെങ്കിൽ ഡ്യൂട്ടി ചെയ്യില്ല; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം
- വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിൽ കേസ് സിബിഐയ്ക്ക് വിടുമെന്ന് മമത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.