/indian-express-malayalam/media/media_files/tuucg01UPV3M28rNbam1.jpg)
ടെലിമാർക്കറ്റിങ് കോളുകളിലൂടെയുള്ള തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് ട്രായ് ഇടപെടൽ
ഡൽഹി: സ്പാം കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റിങ്ങ് സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ട്രായ്. രജിസ്റ്റർ ചെയ്യാത്ത ഇത്തരം കമ്പനികളുടെ എല്ലാ ടെലികോം ഉറവിടങ്ങളും വിച്ഛേദിക്കാനും രണ്ട് വർഷം വരെ കരിമ്പട്ടികയിൽ പെടുത്താനും ട്രായ് ചൊവ്വാഴ്ച ടെലികോം കമ്പനികളോട് നിർദ്ദേശിച്ചു.
പുതിയ നിർദേശങ്ങൾ ഉടനടി പാലിക്കാനും രണ്ടാഴ്ചയിലൊരിക്കൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള പതിവ് അപ്‌ഡേറ്റ് സമർപ്പിക്കാനും ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. സ്പാം കോളുകൾ ഗണ്യമായി കുറയ്ക്കാനും, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് അറിയിച്ചു.
ബൾക്ക് കണക്ഷനുകളിലൂടെയും മറ്റു ഉറവിടങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി റെക്കോർഡ് ചെയ്‌ത കമ്പ്യൂട്ടർ ജനറേറ്റ്ഡ് കോളുകളിലൂടെയും ഉപഭോക്താക്കളിലേക്കെത്തുന്ന രജിസ്റ്റർ ചെയ്യാത്ത വോയ്‌സ് പ്രൊമോഷണൽ കോളുകൾ തടയാനാണ് നിർദേശം. പരാതികളുടെയും നിയമലംഘനം കണ്ടെത്തുന്നതിന്റെയും അടിസ്ഥാനത്തിൽ, രജിസ്റ്റർ ചെയ്യാത്ത ഇത്തരം സ്ഥാപനങ്ങളെ രണ്ട് വർഷം വരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
ടെലിമാർക്കറ്റിങ് കോളുകളിലൂടെ ആളുകൾ തട്ടിപ്പിനിരായുകുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ട്രായ് ഇടപെടൽ. രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കളുടെയും റെഗുലേറ്ററി മേധാവികളുമായി ട്രായ് കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേർന്നിരുന്നു. ട്രായ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എയർടെൽ, ബിഎസ്എൻഎൽ, ക്യുടിഎൽ, റിലയൻസ് ജിയോ, ടാറ്റ ടെലിസർവീസസ് ലിമിറ്റഡ്, വോഡഫോൺ ഐഡിയ ലിമിറ്റഡ്, വി-കോൺ മൊബൈൽ ആൻഡ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
Read More
- പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി
- ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ
- സുരക്ഷയില്ലെങ്കിൽ ഡ്യൂട്ടി ചെയ്യില്ല; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം
- വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിൽ കേസ് സിബിഐയ്ക്ക് വിടുമെന്ന് മമത
- ഡൽഹി മദ്യനയ അഴിമതിക്കേസ്; അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേജ്രിവാൾ
- ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.