scorecardresearch

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നതും പൊലീസ് ലാത്തിച്ചാർജുമാണ് അപകടത്തിന് കാരണമെന്ന് ചില പ്രദേശവാസികൾ കുറ്റപ്പെടുത്തി

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നതും പൊലീസ് ലാത്തിച്ചാർജുമാണ് അപകടത്തിന് കാരണമെന്ന് ചില പ്രദേശവാസികൾ കുറ്റപ്പെടുത്തി

author-image
WebDesk
New Update
news

ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം

പട്‌ന: ബിഹാറിലെ ബാബ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ജെഹനാബാദ് ജില്ലയിലെ ബരാബറിലുള്ള ക്ഷേത്രത്തിൽ ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. 

Advertisment

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നതും പൊലീസ് ലാത്തിച്ചാർജുമാണ് അപകടത്തിന് കാരണമെന്ന് ചില പ്രദേശവാസികൾ കുറ്റപ്പെടുത്തി. ''ക്ഷേത്രത്തിലേക്ക് പോകാനും തിരികെ മടങ്ങാനും ഒരു പൊതുവഴി മാത്രമാണ് ഉണ്ടായിരുന്നത്. ശ്രാവണ മാസത്തിലെ പൂജകളിൽ പങ്കെടുക്കാനായി എത്തിയ ഭക്തരുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് അപകടത്തിന് കാരണമായി,'' അപകടത്തിൽ പരുക്കേറ്റ വ്യക്തിയുടെ ബന്ധു സുമൻ കുമാർ പറഞ്ഞു.

ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചതായി ജെഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലംകൃത പാണ്ഡെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പരുക്കേറ്റവരെ ജെഹാനാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു.

Advertisment

Read More

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: