scorecardresearch

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ നടപടി

സംഭവവുമായി ബന്ധപ്പെട്ട് നാഷണൽ ഡോക്‌ടേഴ്‌സ് അസോസിയേഷൻ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്

സംഭവവുമായി ബന്ധപ്പെട്ട് നാഷണൽ ഡോക്‌ടേഴ്‌സ് അസോസിയേഷൻ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്

author-image
WebDesk
New Update
Kolkata woman doctor murder

എക്സ്‌പ്രസ് ഫൊട്ടോ

കൊൽക്കത്ത: വനിതാ ഡോക്ടർ ആശുപത്രിവളപ്പിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ നടപടി. ഡോ. സഞ്ജയ് വസിഷ്ഠിനെയാണ് പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ്, സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. 

Advertisment

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടറുടെ കൊലപാതകം ആശുപത്രിയിലെ സുരക്ഷയെയും ജോലി സാഹചര്യങ്ങളെയും കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൂപ്രണ്ടിനെതിരെ നടപടി. ആശുപത്രിയിലെ സ്റ്റുഡൻ്റ് അഫയേഴ്സ് ഡീൻ പ്രൊഫ. ബുൾബുൾ മുഖോപാധ്യായയ്ക്കാണ് നിലവിൽ സൂപ്രണ്ടിൻ്റെ അധിക ചുമതല നൽകിയിരിക്കുന്നത്.

കൊലപാതകത്തെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 31-കാരിയായ പി.ജി വിദ്യാർഥിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അർധന​ഗ്നയായ നിലയിലായിരുന്നു മൃതദേഹം. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ മൊഴിയിൽ വൈരുദ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റു നടന്നെങ്കിലും പ്രതിക്ഷേധം ശമിച്ചിട്ടില്ല. സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്‌ടർമാർ കഴിഞ്ഞ ദിവസം പണി മുടക്കി.

Advertisment

Read More

Kolkata Doctor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: