/indian-express-malayalam/media/media_files/BYuEo6i1mGbSgSBvykMo.jpg)
തുംഗഭദ്ര ഡാം (ഫൊട്ടോ കടപ്പാട്-എക്‌സ്)
ബംഗളൂരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്ന് വൻ അപകടം. ശനിയാഴ്ച അർധരാത്രിയോടെയാണ് കൊപ്പ ജില്ലയിലുള്ള തുഗഭദ്ര ഡാമിന്റെ പത്തൊൻപതാമത്തെ ഗേറ്റ് തകർന്നത്. ഇതേ തുടർന്ന് ഡാമിന്റെ ആകെയുള്ള 33 ഗേറ്റുകളും തുറന്നുവിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കികളയുകയാണ്. ഡാം തകരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കികളയുന്നത്.
ഏതാണ്ട് 35000 ക്യുസെക്സ് വെള്ളം ഇതിനോടകം തുറന്നു വിട്ടെന്ന് അധികൃതർ പറഞ്ഞു. ഇത്രയധികം വെള്ളം പുറത്തുവിട്ടതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയുണ്ട്. കർണാടകയിലെ റായ്ചൂര്, കൊപ്പൽ, വിജയനഗര, ബെല്ലാരി ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.നദി ഒഴുകിപ്പോകുന്നത് തെലങ്കാനയിലേക്കും ആന്ധ്രയിലേക്കുമാണ്. അവിടെയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡാമിന്റെ തകർന്ന ഗേറ്റിന്റെ അറ്റകുറ്റപ്പണിക്കായി ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വിദഗ്ധരെ എത്തിക്കും. 70 വർഷത്തിനിടെ ഇങ്ങനെയൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതർ പറഞ്ഞു. ഡാമിന്റെ റിസർവോയറിൽ നിന്ന് ഏകദേശം 60,000 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ട ശേഷം മാത്രമേ അറ്റകുറ്റപണികൾ നടത്താൻ സാധിക്കുവെന്നും അധികൃതർ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിന് ശേഷം രാജ്യത്ത് സുർക്കിയിൽ നിർമിച്ച രണ്ടാമത്തെ അണക്കെട്ടാണ് തുംഗഭദ്രയിലുള്ളത്. ചുണ്ണാമ്പുകല്ലും ചെളിയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് സുർക്കി. നേരത്തെ 2016ൽ മഹാരാഷ്ട്രയിൽ സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച പാലം ഒലിച്ചുപോയിരുന്നു. എൺപത്തിയെട്ട് വർഷം പഴക്കമുള്ള പാലമായിരുന്നു ഒലിച്ചുപോയത്.
Read More
- നട്വർ സിങ്; വിടവാങ്ങിയത് നയതന്ത്ര ബന്ധങ്ങളുടെ മർമം അറിയുന്നൊരാൾ
- മാലിദ്വീപിൽ യുപിഐ പേയ്മെന്റ് സേവനം പ്രഖ്യാപിച്ച് ഇന്ത്യ; ധാരണാപത്രം ഒപ്പുവച്ചു
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.