/indian-express-malayalam/media/media_files/aOaJscr2ZuL1JWDNl1wO.jpg)
ചിത്രം: എക്സ്
ഡൽഹി: ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി മുൻകൂട്ടി നിശ്ചയിച്ച നിഗമനങ്ങളിലെത്തിച്ചേരുകയാണ് ഹിൻഡൻബർഗ് ചെയ്തതെന്ന് പ്രസ്ഥാവനയിൽ അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി.
'അദാനി ഗ്രൂപ്പിനെതിരായ ഈ ആരോപണങ്ങൾ ഞങ്ങൾ പൂർണ്ണമായും നിരസിക്കുന്നു. അവ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തതാണ്. 2024 ജനുവരിയിൽ സുപ്രീം കോടതി ആരോപണങ്ങൾ തള്ളിയിരുന്നു. അപകീർത്തികരമായ അവകാശവാദങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്;' അദാനി ഗ്രൂപ്പ് പറഞ്ഞു.
ആരോപണങ്ങളിൽ പരാമർശിച്ചിരിക്കുന്ന അനിൽ അഹൂജ മുമ്പ് നോമിനി ഡയറക്ടറായും പിന്നീട് അദാനി കമ്പനികളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളുമായോ സംഭവങ്ങളുമായോ ഗ്രൂപ്പിന് നിലവിൽ വാണിജ്യ ബന്ധമില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
സെബി ചെയർപേഴ്സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വിവരമാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. ഇതാണ് അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബർഗ് ആരോപിച്ചു. ഈ ആരോപണങ്ങളാണ് അദാനി ഗ്രൂപ്പ് തള്ളിയിരിക്കുന്നത്.
അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഇന്‍സൈഡര്‍ ട്രേഡിംഗും ഓഹരി വിപണിയിലെ മറ്റ് ലംഘനങ്ങളും സംബന്ധിച്ച ആരോപണങ്ങള്‍ പുറത്തുവിട്ട് 18 മാസത്തിന് ശേഷമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിൽ നിന്നുള്ള പുതിയ ആരോപണം.
Read More
- മണിപ്പൂരിൽ സ്ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു
- ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് മുഖപത്രം
- തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; കർണാടകയിൽ പ്രളയ മുന്നറിയിപ്പ്
- നട്വർ സിങ്; വിടവാങ്ങിയത് നയതന്ത്ര ബന്ധങ്ങളുടെ മർമം അറിയുന്നൊരാൾ
- മാലിദ്വീപിൽ യുപിഐ പേയ്മെന്റ് സേവനം പ്രഖ്യാപിച്ച് ഇന്ത്യ; ധാരണാപത്രം ഒപ്പുവച്ചു
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.