/indian-express-malayalam/media/media_files/uploads/2023/01/Mohan-Bhagawat-FI.jpg)
ജാതി വിവേചനം ഇന്ത്യയുടെ ശാപമാണെന്ന് നേരത്തെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു
ന്യൂഡൽഹി: ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന ആർഎസ്എസ് മുഖപത്രത്തിലെ പ്രസ്താവന വിവാദമാകുന്നു.ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത്, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു.ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും ആർഎസ്എസ് കുറ്റപ്പെടുത്തി.
രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണ്.ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ എഡിറ്റോറിയലാണ് വിവാദമാകുന്നത് ഇന്ത്യയിലെ ജാതിവ്യവസ്ഥ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ചതിന് ശേഷം ഒരുമിച്ച് നിർത്തുന്ന ഒരു ശൃഖംലയാണെന്ന് വാരികയുടെ എഡിറ്റർ ഹിതേഷ് ശങ്കർ എഡിറ്റോറിലിൽ വാദിക്കുന്നു.
അതേസമയംജാതി വിവേചനം ഇന്ത്യൻ സമൂഹത്തിന്റെ ശാപമാണെന്നും അത് ഇല്ലാതാക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവർത്തിച്ച് പറഞ്ഞിരുന്നു. സഹപ്രവർത്തകരുടെ ജാതി അറിയില്ലെന്ന് പറഞ്ഞ് സംഘാംഗങ്ങൾ അഭിമാനിക്കുന്നു. 2000 വർഷമായി താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന വിവേചനത്തിന് പരിഹാരമായി 200 വർഷം കൂടി സംവരണം തുടരേണ്ടി വന്നാൽ അതിനെ പിന്തുണയ്ക്കുമെന്ന് ഭഗവത് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
Read More
- തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; കർണാടകയിൽ പ്രളയ മുന്നറിയിപ്പ്
- നട്വർ സിങ്; വിടവാങ്ങിയത് നയതന്ത്ര ബന്ധങ്ങളുടെ മർമം അറിയുന്നൊരാൾ
- മാലിദ്വീപിൽ യുപിഐ പേയ്മെന്റ് സേവനം പ്രഖ്യാപിച്ച് ഇന്ത്യ; ധാരണാപത്രം ഒപ്പുവച്ചു
- 23 ദിവസത്തെ പ്രക്ഷോഭം; ബംഗ്ലാദേശിൽ മരണം 232
- ബംഗ്ലാദേശ് പ്രധാനമന്ത്രിയായി മുഹമ്മദ് യൂനസ് അധികാരമേറ്റു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.