/indian-express-malayalam/media/media_files/ieXdCiFfbWEwH4FR9xFq.jpg)
ചിത്രം: ഇന്ത്യൻ റെയിൽവേ
ഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ ട്രാക്കിലേക്ക് ചാടിയ ആറു യാത്രക്കാർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബിൽപൂരിന് സമീപം ഞായറാഴ്ചയാണ് സംഭവം. ട്രയിനിൽ നിന്ന് ചാടിയ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.
സംഭവത്തിൽ 12 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നേരത്തെ റെയിൽവേ വക്താവ് കുൽതാർ സിങ് അറിയിച്ചിരുന്നു. മൊറാദാബാദ് ഡിവിഷനു കീഴിലുള്ള ബിൽപൂർ സ്റ്റേഷന് സമീപം, ഹൗറ-അമൃത്സർ മെയിലിലാണ് സംഭവം. രാവിലെയാണ് ട്രയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന് അഭ്യൂഹം പരന്നത്.
സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ തീപിടിച്ചെന്ന വാർത്ത യാത്രക്കാർക്കിടയിൽ പരന്നു. പെട്ടന്നു തന്നെ യാത്രക്കാരിലൊരാൾ ചെയിൻ വലിക്കുകയും പിന്നാലെ യാത്രക്കാരിൽ ചിലർ ഒടുന്ന ട്രയിനിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നെന്ന്, ജിആർപി സ്റ്റേഷൻ ഇൻചാർജ് രെഹാൻ ഖാൻ പിടിഐയോട് പറഞ്ഞു.
രണ്ടു സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഷാജഹാൻപൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെയിൻ വലിച്ചെങ്കിലും ട്രയിൻ നിൽക്കാതെ നീങ്ങിക്കൊണ്ടേയിരിക്കുകയാണെന്ന് കരുതി പരിഭ്രാന്തരായാണ് യാത്രക്കാർ പുറത്തേക്ക് ചാടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യാത്രക്കാരിൽ ആരോ ഒരാൾ 'ഫയര്‍ എസ്റ്റിംഗ്വിഷര്‍' അനാവശ്യമായി പ്രവർത്തിപ്പിച്ചതാണ് പരിഭ്രാന്തി പരക്കാൻ കാരണമായതെന്ന് സംശയിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
Read More
- സെബി ചെയർപേഴ്ണുമായി വാണിജ്യ ബന്ധമില്ല: ഹിൻഡെൻബർഗ് റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്
- മണിപ്പൂരിൽ സ്ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു
- ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആർഎസ്എസ് മുഖപത്രം
- തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു; കർണാടകയിൽ പ്രളയ മുന്നറിയിപ്പ്
- നട്വർ സിങ്; വിടവാങ്ങിയത് നയതന്ത്ര ബന്ധങ്ങളുടെ മർമം അറിയുന്നൊരാൾ
- മാലിദ്വീപിൽ യുപിഐ പേയ്മെന്റ് സേവനം പ്രഖ്യാപിച്ച് ഇന്ത്യ; ധാരണാപത്രം ഒപ്പുവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.