scorecardresearch

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാൻപോയ പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചു

ഗ്രൗണ്ടിന് സമീപത്തെ ഇരുമ്പുതൂണിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്

ഗ്രൗണ്ടിന് സമീപത്തെ ഇരുമ്പുതൂണിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്

author-image
WebDesk
New Update
Boy electrocuted, cricket

ചിത്രം: എക്സ്

ഡൽഹി: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നു കാരൻ മരിച്ചു. വെസ്റ്റ് ഡൽഹിയിലെ രംഹോളയിലാണ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ആൺകുട്ടി മരണപ്പെട്ടത്. കളിക്കിടെ ബോളെടുക്കാൻ പോകുന്നതിനിടെ ഇരുമ്പുതൂണിൽ നിന്നാണ് ഷോക്കേറ്റത്.

Advertisment

ഗ്രൗണ്ടിന് സമീപത്തായുള്ള ഗോശാലയിലേക്ക് വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ചിരിക്കുന്ന തൂണിൽനിന്നാണ് ഷോക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികൾ ചേർന്നാണ് കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ബിഎൻഎസ് 106(1) വകുപ്പു പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ഗോശാലയ്ക്കും വൈദ്യുതി വകുപ്പിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മരണപ്പെട്ട കുട്ടിയുടെ അമ്മ ദേവി ആവശ്യപ്പെട്ടു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റ ഇരുമ്പ് തൂൺ അലക്ഷ്യമായാണ് സ്ഥാപിച്ചിരുന്നതെന്നും, ധാരാളം കുട്ടികൾ ദിവസവും കളിക്കുന്ന ഗ്രൗണ്ടാണിതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. മറ്റു കുട്ടികൾക്ക് സമാന ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Advertisment

കഴിഞ്ഞ മാസംആദ്യം തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപൂർ പ്രദേശത്ത് 12 വയസുകാരന് ഇലട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

Read More

Delhi Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: