/indian-express-malayalam/media/media_files/uploads/2022/03/Ramdev.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിക്കുന്ന പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹർജിയിൽ, പതഞ്ജലിക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി. യോഗാ ഗുരു ബാബ രാംദേവിനും പതഞ്ജലി എം.ഡി ആചാര്യ ബാലകൃഷ്ണനുമെതിരെയുള്ള കോടതിയലക്ഷ്യ നടപടികളാണ് സുപ്രീം കോടതി ചൊവ്വാഴ്ച അവസാനിപ്പിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിച്ചെന്ന കേസിൽ, ഇരുവരുടെയും മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് നടപടി അവസാനിപ്പിച്ചത്. നേരത്തെ ബാബ രാംദേവിനെയും, ആചാര്യ ബാലകൃഷ്ണനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വ്യാജപ്രചരണങ്ങൾക്കെതിരെ പത്രത്തിലൂടെ ക്ഷമാപണം നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
അലോപ്പതിയിൽ കോവിഡിന് പ്രതിവിധിയില്ലെന്നും, പതഞ്ജലി പുറത്തിറക്കിയ 'കോറോണിൽ' എന്ന മരുന്ന് കോവിഡിനെ പ്രതിരോധിക്കുമെന്നും രാംദേവ് അവകാശവാദം ഉന്നയിക്കുകയും പരസ്യം പ്രസദ്ധീകരിക്കുകയും ചെയ്തിരുന്നു. അദ്ഭുതശേഷിയുള്ള ഉത്പന്നങ്ങൾ എന്ന രീതിയിൽ മരുന്നുകൾ പരസ്യം ചെയ്യുന്നതിനെരെയുള്ള 'ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ്' ചട്ടം 170 കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നാലെയായിരുന്നു പരസ്യം പുറത്തിറക്കിയത്.
മഹാമാരിയുടെ സമയത്തെ രാംദേവിൻ്റെ വിവാദ പ്രസ്താവനകൾക്കെതിരെയും, കോറോണിൽ കൊവിഡ്-19 നെതിരായ പ്രതിവിധിയാണെന്ന അവകാശവാദത്തിനെതിരെയും മെഡിക്കൽ അസോസിയേഷനുകൾ 2021ൽ കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 21ന് രാംദേവിൻ്റെ വിവാദ പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
Read More
- ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ
- സുരക്ഷയില്ലെങ്കിൽ ഡ്യൂട്ടി ചെയ്യില്ല; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം
- വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിൽ കേസ് സിബിഐയ്ക്ക് വിടുമെന്ന് മമത
- ഡൽഹി മദ്യനയ അഴിമതിക്കേസ്; അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേജ്രിവാൾ
- ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.