/indian-express-malayalam/media/media_files/sXeePDVILZopobapehB0.jpg)
മുംബൈയിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബുധനാഴ്ച രാവിലെ 10 മണിക്കകം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.
സംസ്ഥാനത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും സമരത്തിലാണ്. സമരത്തിലുള്ള ഡോക്ടർമാരോട് ജോലിയിൽ തിരകെ പ്രവേശിക്കാനും പ്രതിഷേധം അവസാനിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഡോക്ടർമാർക്ക് രോഗികളോട് ധാർമിക കടമയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗങ്ങളൊഴിലെ മറ്റെല്ലാ വിഭാഗങ്ങളെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. ആശുപത്രികളിൽ രോഗികളുടെ നീണ്ട ക്യൂവാണ്. അന്വേഷണം പുരുഗോമിക്കുന്നതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വനിതാ ഡോക്ടർക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാരെയും, മറ്റു സ്റ്റാഫുകളെയും കൊൽക്കത്ത പൊലീസ് ആസ്ഥാനത്തെത്തേക്ക് വിളിച്ച് ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളെയും ഞായറാഴ്ചയ്ക്കകം അറസ്റ്റു ചെയ്തില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്ന് നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്നും കൊല്ലപ്പെട്ട പി.ജി ട്രെയിനി ഡോക്ടറുടെ കുടുംബത്തെ നേരിൽ കണ്ടശേഷം മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ നാലാംനിലയിലുള്ള സെമിനാർ ഹാളിലാണ് വെള്ളിയാഴ്ച വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളടക്കം ദേഹമാസകം മുറിവേറ്റനിലയിലായിരുന്നു. ശനിയാഴ്ചയാണ് പ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് റോയ്‌യെ പിടികൂടിയത്.
Read More
- സ്പാം ടെലിമാർക്കറ്റിങ് കോളുകൾക്ക് കൂച്ചുവിലങ്ങുമായി ട്രായ്; കമ്പനികൾക്ക് നിർദേശം
- പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി
- ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ
- സുരക്ഷയില്ലെങ്കിൽ ഡ്യൂട്ടി ചെയ്യില്ല; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം
- വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിൽ കേസ് സിബിഐയ്ക്ക് വിടുമെന്ന് മമത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.