/indian-express-malayalam/media/media_files/J05Ch8ldVmLIMeoIFMl6.jpg)
മുംബൈ: വിദ്യാർത്ഥികൾ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ബുർഖ ഹിജാബ് എന്നിവയുൾപ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ കോളേജിനുള്ളിൽ വിലക്കിയതിനെതിരെ, വിദ്യാർത്ഥികൾ ഹർജി സമർപ്പിച്ചിരുന്നു. ഹർജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കോളേജിന്റെ പുതിയ നടപടി.
കീറിയ ഡിസൈനുള്ള ജീൻസ്, ടീ-ഷർട്ടുകൾ, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ, ജേഴ്‌സികൾ എന്നിവ അനുവദനീയമല്ലെന്നാണ്, ജൂൺ 27ന് പുറത്തിറക്കിയ ഡ്രസ് കോഡ് വ്യവസ്ഥ ചെയ്യുന്നത്.
"മാന്യമായ ഫോർമൽ വസ്ത്രം ധരിച്ച് വേണം എല്ലാ വിദ്യാർത്ഥികളും കോളേജിൽ പ്രവേശിക്കാൻ. ആൺകുട്ടികൾക്ക്, ഫുൾ അല്ലെങ്കിൽ ഹാഫ് സ്ലീവ് ഷർട്ട്, പെൺകുട്ടികൾ ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കണം. മതപരമോ സാംസ്‌കാരികമോ ആയ അസമത്വം വെളിവാക്കുന്ന വസ്ത്രങ്ങളും, ബുർഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവയുൾപ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ കോളേജിനുള്ളിൽ അനുവദനീയമല്ല," കോളേജ് പ്രിൻസിപ്പൽ ഡോ.വിദ്യാഗൗരി ഒപ്പിട്ട നോട്ടീസിൽ പറയുന്നു.
വിദ്യാർത്ഥികൾ ക്യാമ്പസിൽ അപമര്യാദയായി പെരുമാറിയ സംഭവങ്ങളാണ് പുതിയ ഡ്രസ് കോഡ് കൊണ്ടുവരാൻ കാരണമെന്നാണ് പ്രിൻസിപ്പലിന്റെ വാദം. 'വിദ്യാർത്ഥികൾ മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കോളേജിൽ ഇതുവരെ യൂണിഫോം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഫോർമൽ ആയിട്ടുള്ള ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാനാണ് നിർദേശം.
അഡ്മിഷൻ സമയത്ത് തന്നെ ഡ്രസ് കോഡ് സംബന്ധിച്ച നിർദേശങ്ങൾ വിദ്യാർത്ഥികളെ അറിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ എന്തിനാണ് ഇതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വർഷത്തിലെ 365 ദിവസങ്ങളിൽ, 120-130 ദിവസവും പോലും വിദ്യാർത്ഥികൾ കോളേജിൽ ഉണ്ടായിരിക്കണമെന്നില്ല. ഈ ദിവസങ്ങളിൽ ഡ്രസ് കോഡ് പാലിക്കാൻ അവർക്ക് എന്താണ് പ്രശ്‌നം. വിദ്യാർത്ഥികൾ കാമ്പസിൽ അപമര്യാദയായി പെരുമാറിയ സംഭവങ്ങളാണ് പുതിയ ഡ്രസ് കോഡ് കൊണ്ടുവരാൻ കോളേജിനെ പ്രേരിപ്പിച്ചത്, പ്രിൻസിപ്പൽ ഡോ.വിദ്യാഗൗരി പറഞ്ഞു.
കഴിഞ്ഞ അക്കാദമിക് സെക്ഷൻ മുതൽ, ജൂനിയർ കോളേജ് വിദ്യാർത്ഥികൾക്ക് യൂണിഫോം ഏർപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ഹിജാബ് ഉൾപ്പെടെയുള്ള മതപരമയ വസ്ത്രങ്ങൾക്കും ക്യാമ്പസിൽ നിരോധനം ഏർപ്പെടുത്തി. വിദ്യാർത്ഥികൾ ക്യാമ്പസിൽ എത്തിയ ഉടൻ, പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന മുറിയിൽ എത്തി ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം. വിലക്കിനെതിരെ ഒമ്പത് വിദ്യാർത്ഥികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അക്കാദമിക് അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി കഴിഞ്ഞ മാസം ഹൈക്കോടതി തള്ളുകയായിരുന്നു.
ഡിഗ്രി വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയതിന്റെ പേരിൽ മെയ് മാസത്തിലും, ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളുടെ പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ, കഴിഞ്ഞ വർഷം ഓഗസ്റ്റിലും ചെമ്പൂർ കോളേജ് വിമർശനം നേരിട്ടിരുന്നു.
Read More
- നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകിയേക്കും
- ബംഗാളിൽ നടക്കുന്നത് 'താലിബാൻ' ഭരണം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
- 'മോദിയും ബിജെപിയുമല്ല രാജ്യത്തെ ഹിന്ദു സമൂഹം'; ബിജെപിയെ കടന്നാക്രമിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി
- പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയം കാണരുത്; പ്രതിപക്ഷത്തോട് അമിത് ഷാ
- ഡൽഹിയിൽ 15 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.