scorecardresearch

നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകിയേക്കും

ഹിന്ദുവെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് ബിജെപി ശ്രമിച്ചതെന്ന രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നൽകിയേക്കും

ഹിന്ദുവെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് ബിജെപി ശ്രമിച്ചതെന്ന രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നൽകിയേക്കും

author-image
WebDesk
New Update
Rahul Gandhu, Narendra Modi, 02-07

ചിത്രം: സ്ക്രീൻഗ്രാബ്

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹിന്ദുമത പരാമർശം ബിജെപിയിൽ നിന്ന് വ്യാപക രോഷം ക്ഷണിച്ചുവരുത്തിയതിന് പിന്നാലെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മറുപടി നൽകിയേക്കും. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നൽകിയേക്കും.

Advertisment

ബിജെപിയും മോദിയും മാത്രമല്ല രാജ്യത്തെ ഹിന്ദുസമൂഹമെന്ന് തുറന്നടിച്ച രാഹുൽ, ഹിന്ദുവെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് ബിജെപി ശ്രമിച്ചിട്ടുള്ളതെന്നും വിമർശിച്ചു. കർഷകരുടെ ആവശ്യങ്ങൾ കണക്കിലെടുക്കാത്തതിലും, നീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങളിലും രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. 

രാഹുലിന്റെ പരാമർശം ഹിന്ദു സമൂഹത്തെയാകെ അവഹേളിക്കുന്നതാണെന്ന് പ്രസംഗത്തിൽ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പരാമർശം പിൻവലിച്ച് രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

"മോദി", "ഭാരത്" എന്നീ മുദ്രാവാക്യങ്ങൾക്കിടയിൽ "ജയ് സംവിധാൻ" എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലോക്സഭയിൽ രാഹുൽ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. തന്റെ പ്രസംഗത്തിൽ, ട്രഷറി ബെഞ്ചിനെ നോക്കി രാഹുൽ ഗാന്ധി, "സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവർ അക്രമത്തെക്കുറിച്ച് സംസാരിക്കുന്നു" എന്ന് പറഞ്ഞത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. നിർഭയത്വത്തെയും അഹിംസയെയും സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ വിവിധ മത ചിത്രങ്ങളിൽ ശിവന്റെ "അഭയ് മുദ്രകൾ" - കോൺഗ്രസിന്റെ ചിഹ്നത്തെ സൂചിപ്പിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു.

Advertisment

രാഹുലിന് ശിവന്റെ അഭയ മുദ്രകളെ കുറിച്ച് പറയാൻ അവകാശമില്ലെന്നായിരുന്നു ഇതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ തിരിച്ചടിച്ചത്. തുടർന്ന് രാമക്ഷേത്രത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച ബിജെപിക്ക് അയോധ്യാ നിവാസികൾ നൽകിയ തിരിച്ചടിയാണ് തനിക്കൊപ്പമുള്ള സമാജ് വാദി അംഗത്തിന്റെ വിജയമെന്ന് രാഹുൽ തിരിച്ചടിച്ചു. അംബാനിയേയും അദാനിയേയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കണ്ടപ്പോൾ അവിടെയുള്ള സാധാരണ ജനങ്ങളെ ചടങ്ങിൽ കണ്ടില്ലെന്നും രാഹുൽ പറഞ്ഞു. 

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ ബി.ജെ.പി നേതാക്കൾ പ്രധാനമന്ത്രി അടുത്തില്ലെങ്കിൽ താനുമായി സൗഹാർദ്ദപരമായാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പരിഹസത്തോടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിനെ ഗൗരവത്തോടെ സമീപിക്കാനാണ് ഭരണഘടന തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.

Read More

Rahul Gandhi Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: