scorecardresearch

മ്യാൻമറിൽ വൻ ഭൂചലനം; ബാങ്കോക്കിലടക്കം നാശനഷ്ടം

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നിരീക്ഷണ സേവനങ്ങൾ അറിയിച്ചു

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നിരീക്ഷണ സേവനങ്ങൾ അറിയിച്ചു

author-image
WebDesk
New Update
Myanmar Earthquake

ചിത്രം: എക്സ്

ഡൽഹി: മ്യാൻമറിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നിരീക്ഷണ സേവനങ്ങൾ അറിയിച്ചു. മ്യാന്മാറിലെ മണ്ടാലെ നഗരത്തിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ മാറി ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ഭൗമശാസ്ത്ര കേന്ദ്രം അറിയിച്ചു.

Advertisment

ഭൂചലനത്തെ തുടർന്ന് തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിൽ നൂറുകണക്കിന് ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടി. ആളുകൾ പരിഭ്രാന്തരായി തെരുവുകളിൽ ഇറങ്ങിയതായും നീന്തൽക്കുളങ്ങളിൽ നിന്ന് വെള്ളം പുറത്തേക്കു തെറിച്ചുവീണതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച് പരിശോധന നടക്കുകയാണെന്ന്, മ്യാൻമർ ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read More

Advertisment
Myanmar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: