/indian-express-malayalam/media/media_files/2025/03/26/ybCCrApyF87u6P0wB6q1.jpg)
തീപിടിത്തം ഉണ്ടായ സമയത്ത് ജസ്റ്റിസ് വർമ്മ ഭാര്യയോടൊപ്പം പുറത്തായിരുന്നു
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർമുറിയിൽ ഉണ്ടായ തീപിടുത്തത്തിന് ശേഷം ഏകദേശം എട്ട് മണിക്കൂറോളം ഡൽഹി പൊലീസ് സംഭവത്തെക്കുറിച്ച് അറിയാൻ ഇരുട്ടിൽ തപ്പുകയായിരുന്നുവെന്ന് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മാർച്ച് 14 ന് രാത്രി 11.30 നാണ് ജസ്റ്റിസ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റ് തീപിടിത്തത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. അർധരാത്രിയോടെ തീ അണക്കുകയും ചെയ്തു. “തീ പൂർണമായും കെടുത്തിയപ്പോൾ, സ്ഥലത്തുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരോട് അവിടെ നിന്നും പോകാനും രാവിലെ തിരികെ വരാനും ജഡ്ജിയുടെ പിഎ ആവശ്യപ്പെട്ടു,” ഒരു ഉന്നത വൃത്തങ്ങൾ പറഞ്ഞു.
തീപിടിത്തം ഉണ്ടായ സമയത്ത് ജസ്റ്റിസ് വർമ്മ ഭാര്യയോടൊപ്പം പുറത്തായിരുന്നു. ജസ്റ്റിസ് വർമ്മയുടെ പിഎയെ ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ലഭിച്ചില്ല. കേസ് അന്വേഷണ ഉദ്യോഗസ്ഥൻ പിറ്റേന്ന് രാവിലെ ജസ്റ്റിസിന്റെ വസതിയിൽ എത്തിയങ്കെിലും പിന്നീട് വരാൻ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 15 ന് രാവിലെ 8 ന് അഡീഷണൽ ഡിസിപി കഴിഞ്ഞ 24 മണിക്കൂറിനിടയിലുണ്ടായ സംഭവങ്ങളുടെ ചുരുക്കം അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ ഈ വിവരം പൊലീസ് കമ്മീഷണറെ അറിയിക്കുകയും തീപിടുത്തത്തിന് ശേഷം പകർത്തിയ വീഡിയോകൾ അദ്ദേഹത്തിന് കാണിക്കുകയും ചെയ്തു. പൊലീസ് മേധാവി ഇക്കാര്യം കേന്ദ്രത്തിലെ ഉന്നതരെ അറിയിച്ചുവെന്നും തുടർന്ന് വൈകുന്നേരം 4.50 ഓടെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയെ ഇക്കാര്യം അറിയിച്ചുവെന്നും വൃത്തങ്ങൾ അറിയിച്ചു.
തീപിടിത്ത സമയത്ത് ആദ്യം സ്ഥലത്ത് എത്തിയ അഞ്ച് പൊലീസുകാരുടെ ഫോണുകൾ ഹാജരാക്കാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. തീപിടിത്തത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രൂപീകരിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതി നടത്തുന്ന അന്വേഷണത്തിൽ ഈ ഫോണുകളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീ അണയ്ക്കുന്നതിനിടെ ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ.
Read More
- യുഎസ് സ്റ്റുഡന്റ് വിസ നിരസിക്കൽ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; കഴിഞ്ഞ വർഷം തള്ളിയത് 41 ശതമാനം
- പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി
- ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; അന്വേഷത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി
- ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.