/indian-express-malayalam/media/media_files/2025/03/25/ZbbCbYimye2TTKDcLkRv.jpg)
F1 Student Visa Rejection in US
F1 Student Visa Rejection in US News: ഡൽഹി: അമേരിക്കൻ വിദ്യാഭ്യാസം സ്വപ്നം കാണുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി, യുഎസിലെ സ്റ്റുഡന്റ് വിസ നിരസിക്കൽ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ സാമ്പത്തിക വർഷം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഫ്-1 വിസ അപേക്ഷകളിൽ 41 ശതമാനവും നിരസിക്കപ്പെട്ടു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡാറ്റ അനുസരിച്ച്, 2014 സാമ്പത്തിക വർഷത്തിലെ നിരസിക്കൽ നിരക്കിന്റെ ഇരട്ടിയാണിത്.
2023-24 സാമ്പത്തിക വർഷം (യുഎസ് സാമ്പത്തിക വർഷം ഒക്ടോബർ 1 മുതൽ സെപ്റ്റംബർ 30 വരെയാണ്) യുഎസിൽ എഫ്-1 വിസകൾക്കായി ആകെ 6.79 ലക്ഷം അപേക്ഷകൾ ലഭിച്ചതിൽ, 2.79 ലക്ഷം (41%) എണ്ണം നിരസിക്കപ്പെട്ടു. 2022-23ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ നിരസിക്കപ്പെട്ട വിസകളുടെ നിരക്കിൽ വലിയ വർധനയാണ് ഉണ്ടായത്. 2022-23 സാമ്പത്തിക വർഷം 2.53 ലക്ഷം അപേക്ഷകളായിരുന്നു നിരസിക്കപ്പെട്ടത്.
എഫ്-1 വിസയുമായി ബന്ധപ്പെട്ട രാജ്യാടിസ്ഥാനത്തിലുള്ള കണക്കുകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടിട്ടല്ല. എന്നാൽ 2024 ലെ ആദ്യ ഒമ്പതു മാസങ്ങളിൽ ഇന്ത്യക്കാർക്ക് നൽകിയ സ്റ്റുഡന്റ് വിസകളുടെ എണ്ണം 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38% കുറഞ്ഞതായി കഴിഞ്ഞ വർഷം ഡിസംബർ 9ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ സ്റ്റുഡന്റ് വിസ അപേക്ഷകളുടെ എണ്ണം കുറഞ്ഞെങ്കിലും നിരസിക്കൽ നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കാലയളവിൽ, 2014-15ൽ മൊത്തം അപേക്ഷകളുടെ എണ്ണം 8.56 ലക്ഷമായി ഉയർന്നിരുന്നു. എന്നാൽ അടുത്ത വർഷങ്ങളിൽ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തി. 2019-2020 കോവിഡ് വർഷത്തിൽ അപേക്ഷകളുടെ എണ്ണം 1.62 ലക്ഷത്തിലേക്ക് കുറഞ്ഞിരുന്നു.
യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നോൺ-ഇമിഗ്രന്റ് വിസ വിഭാഗമാണ് എഫ്-1 വിസ. എം-1 വിസയിലാണ് വൊക്കേഷണൽ, നോൺ-അക്കാദമിക് പ്രോഗ്രാമുകൾ ഉൾപ്പെടുന്നത്.
Read More
- പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി
- ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; അന്വേഷത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി
- ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
- ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു
- മണ്ഡല പുനർ നിർണയം വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us