/indian-express-malayalam/media/media_files/2025/03/23/dLf9O7x8grSLFAlvjbpX.jpg)
ഫയൽ ഫൊട്ടോ
കത്വ: ജമ്മു കശ്മീരിലെ ഇന്ത്യ- പാക് അതിർത്തിക്കടുത്തുള്ള കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും അടക്കമുള്ള സേനകൾ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
മൂന്നോളം ഭീകരരുടെ സംഘം സൈന്യത്തിനു നേരെ വെടിവച്ചതായാണ് വിവരം. കത്വ ഡെപ്യൂട്ടി കമ്മീഷണർ, സീനിയർ പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഭീകരർ സമീപത്തുള്ള വനത്തിൽ ഒളിച്ചതായാണ് വിവരം. പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിർത്തി കടന്നെത്തിയ ഭീകരർ ആദ്യം ഗ്രാമത്തിലെ ഒരു വീട്ടിലേക്കായിരുന്നു കയറിയത്. വീട്ടിലുണ്ടായിരുന്നു സ്ത്രീയും പുരുഷനും ഓടി രക്ഷപ്പെടുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. പ്രശ്‌നം മനസിലാക്കിയ ഭീകരർ കുറച്ച് നേരം വെടിയുതിർത്ത ശേഷം അടുത്തുള്ള വനങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഗ്രാമവാസികൾ വെടിയൊച്ച കേട്ടതായി അധികൃതരെ അറിയിച്ചു. തുടർന്ന് പൊലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ, വനത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ഉണ്ടായി. വെടിവയ്പ്പ് കുറച്ചുനേരം തുടർന്നതായി വൃത്തങ്ങൾ അറിയിച്ചു.
Read More
- ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു; ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ട്
- ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് സുപ്രീം കോടതി; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; അന്വേഷത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി
- മണ്ഡല പുനർ നിർണയം വ്യത്യസ്ത ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി ശ്രമം: പിണറായി വിജയൻ
- മൂന്ന് വർഷം:ഇല്ലാതായത് 100 കടുവകൾ; വേട്ടയുടെ ഹൈടൈക്ക് മാതൃകകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us