/indian-express-malayalam/media/media_files/2025/03/21/PJppI2l4S30FWjkL8ZGi.jpg)
മൂന്ന് വർഷം: ഇല്ലാതായത് 100 കടുവകൾ
ഒരുകാലത്ത് രാജ്യത്ത് സജീവമായിരുന്നതും പിന്നീട് ഒരുപരിധി വരെ തുടച്ചുനീക്കപ്പട്ടതുമായ വന്യമൃഗ വേട്ട പൂർവാധികം ശക്തിയോടെ സജീവം. കോവിഡാനന്തര കാലഘട്ടത്തിലാണ് വീണ്ടും മൃഗവേട്ടകൾ സജീവമായത്. പ്രധാനമായും കടുവകളാണ് വേട്ടക്കാരുടെ ഉന്നം.
അന്താരാഷ്ട്ര വിപണയിൽ കടുവയുടെ തോലിനും മറ്റ് ഭാഗങ്ങൾക്കുമുള്ള വൻ സ്വീകാര്യതെയാണ് വേട്ടക്കാരുടെ പ്രധാന ഉന്നം കടുവയിലേക്ക് തിരിയാൻ കാരണം. 2022 മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം നൂറിലേറെ കടുവകൾ അപ്രത്യക്ഷമായെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ പഠനത്തിൽ കണ്ടെത്തി.
പേരിലൊതുങ്ങുന്ന കടുവാ സങ്കേതങ്ങൾ
ദേശീയ മൃഗമായ കടുവയുടെ സംരക്ഷണത്തിന് വേണ്ടിയാണ് രാജ്യത്ത് കടുവാസങ്കേതങ്ങൾ തുടങ്ങിയത്. എന്നാൽ, രാജ്യത്തെ 58 കടുവസംരക്ഷണ കേന്ദ്രങ്ങളിൽ എട്ടെണ്ണത്തിൽ മാത്രമാണ് നൂറിൽ കുടുതൽ കടുവകൾ ഉള്ളത്.
2022-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 3682 കടുവകൾ മാത്രമാണുള്ളത്. രാജസ്ഥാനിലെ രത്‌നംഭോർ കടുവസംരക്ഷണ കേന്ദ്രത്തിൽ കോവിഡിന് ശേഷം 40 കടുവകളാണ് ഇല്ലാതായത്. വാർധക്യം, ജീവിവർഗങ്ങൾ തമ്മിലുള്ള സംഘർഷം എന്നിവയിൽ 20 കടുവകൾ ചത്തെന്ന് രത്‌നംഭോർ കടുവസങ്കേതത്തിലെ റസിഡന്റ് വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ഡോ.ധർമ്മേന്ദ്ര ഖണ്ഡൽ പറഞ്ഞു. എന്നാൽ, ബാക്കിയുള്ള 20 കടുവകൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ രന്തംഭോറിന് ചുറ്റുമുള്ള കമ്മ്യൂണിറ്റി നിരീക്ഷണ പദ്ധതി സംസ്ഥാനം നിർത്തലാക്കിയെന്ന് ഡോ.ഖണ്ഡൽ ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് ഇത്രയധികം കടുവകൾ അപ്രത്യക്ഷമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കടുവയ്ക്ക് എട്ട് മുതൽ 12 ലക്ഷം വരെ
ഒരു കടുവയ്ക്ക് എട്ട് മുതൽ 12 ലക്ഷം രൂപവരെയാണ് വേട്ടക്കാർക്ക് ലഭിക്കുന്നത്. പുള്ളിപ്പുലി പോലുള്ള മറ്റ് മൃഗങ്ങളുടെ തോലിന് വില ഇതിലും കുറവാണ്. ഒരുവർഷത്തിൽ ശരാശരി ഏഴരക്കോടി മുതൽ എട്ട് കോടിയുടെ വരെ വ്യാപാരം നടന്നിട്ടുണ്ടെന്നാണ് പല സോത്രസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ വ്യക്തമാകുന്നത്.
മ്യാൻമർ, നേപ്പാൾ വഴിയുള്ള കടത്ത്
ആധുനിക കാലത്തെ വേട്ടക്കാർ മ്യാൻമാർ, നേപ്പാൾ തുടങ്ങി വഴികളാണ് മൃഗക്കടത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിനൊപ്പം പരമ്പരാഗത വഴികളും ഇവർ തിരഞ്ഞെടുക്കാറുണ്ട്.
വ്യത്യസ്ത സിൻഡിക്കേറ്റുകളുടെ നിയന്ത്രണത്തിൽ, വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം ഇപ്പോഴും പരമ്പരാഗത നേപ്പാൾ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് - പ്രധാനമായും യുപിയിലെ മഹാരാജ്ഗഞ്ചിലെ സുനൗലി-ബെലാഹിയ അതിർത്തിയിലൂടെയും ഉത്തരാഖണ്ഡിലെ പിത്തോറഗഡിലെ മഹാകാളി-ദാർച്ചുല അതിർത്തിയിലൂടെയും പശ്ചിമ ബംഗാളിലെ സിലിഗുരിയിലൂടെയും.
എന്നിരുന്നാലും, അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ചരക്കുകൾ പ്രധാനമായും മ്യാൻമർ വഴി ഗുവാഹത്തി, ഷില്ലോങ് വഴിയും ഒടുവിൽ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ല, മിസോറാമിലെ ചാമ്പായ് ജില്ല വഴിയും എത്തിച്ചതായി കണ്ടെത്തി. മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത്, മിസോറാമിന്റെ അതിർത്തി പട്ടണമായ സോഖവത്തർ ആണ് ഏറ്റവും ഇഷ്ടപ്പെട്ട എക്‌സിറ്റ് മാർഗം.
ഇടപാടുകൾ ഓൺലൈൻ വഴി
ഇടനിലക്കാരില്ലാതെ വേട്ടക്കാരും വൻകിട മാഫിയകളും തമ്മിൽ നേരിട്ടാണ് ഇടപാടുകൾ. ബാങ്ക് ഇടപാട്, ഓൺലൈൻ പേയ്‌മെന്റ് എന്നിവയിലെല്ലാം പരിജ്ഞാനമുള്ളവരാണ് മൃതവേട്ടയ്ക്കിറങ്ങുന്നത്.
/indian-express-malayalam/media/media_files/2025/03/21/TXfGz8pKTrjhSxGjqYMu.jpg)
വേട്ടക്കാർ കൂടുതലും സീറോ ബാലൻസ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനാൽ, സാധാരണയായി ഐഎംപിഎസ് വഴി മൂന്ന് ലക്ഷം രൂപയുടെ തവണകളായാണ് പണം കൈമാറ്റം ചെയ്തിരുന്നത്. ഇതിൽ ഉൾപ്പെട്ടവരുടെ ഓരോ കുടുംബാംഗവും പണം സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ടുകൾ സൂക്ഷിച്ചിട്ടുണ്ട്
മൃഗങ്ങളെ കടത്താൻ നൂതന രീതികൾ
പുതിയകാലത്തെ വേട്ടക്കാർ നൂതനവേട്ടക്കാരെ വ്യത്യസ്തരാക്കുന്നത് അവരുടെ നൂതന രീതികളാണ്. ദുർഗന്ധം കുറയ്ക്കുന്നതിനും പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനും മൃഗങ്ങളുടെ അസ്ഥികളിൽ പൊടിച്ച ആലം പ്രയോഗിക്കും. കൂടാതെ വിയ്റ്റനാമിൽ വ്യാപകമായി പ്രചാരത്തിലുള്ള അസ്ഥി പശയും ഉപയോഗിക്കുന്നുണ്ട്.
Read More
- ജീവനാംശം ലഭിക്കാൻ വിദ്യാസമ്പന്നരായ സ്ത്രീകൾ വെറുതെ ഇരിക്കരുത്: ഡൽഹി ഹൈക്കോടതി
- ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട; രണ്ടു ഏറ്റുമുട്ടലുകളിലായി 22 പേരെ വധിച്ചു; ഒരു ജവാന് വീരമൃത്യു
- ഔറംഗസേബ് ഇപ്പോൾ അപ്രസക്തൻ;നാഗ്പൂർ കലാപം സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്
- പഞ്ചാബിലെ കർഷകപ്രതിഷേധം; സമരവേദികൾ പൊളിച്ചുനീക്കി
- മാനുഷിക മൂല്യത്തിൽ ഊന്നിയുള്ള മാധ്യമപ്രവർത്തനം കാലഹരണപ്പടില്ല: രാഷ്ട്രപതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.