/indian-express-malayalam/media/media_files/2025/03/23/dLf9O7x8grSLFAlvjbpX.jpg)
ഫയൽ ഫൊട്ടോ
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വ്യാഴാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷ സേന. ഹിരാനഗർ സബ്ഡിവിഷനിലെ വന മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.
ജാഖോലെ ഗ്രാമത്തിന് സമീപം ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
ഞായറാഴ്ച ജില്ലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ സംഘത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരർ എന്നാണ് നിഗമനം. ആറോളം ഭീകരർ ഉൾപ്പെട്ട ഈ സംഘം പാകിസ്ഥാനിൽ നിന്ന് കടന്നതായാണ് സംശയിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാനിയാൽ ഗ്രാമത്തിനടുത്തുള്ള വനത്തിലായാണ് ഭീകരരെ ആദ്യം കണ്ടത്.
പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ നേതൃത്വത്തിൽ പൊലീസ്, സൈന്യം, എൻഎസ്‌ജി, ബിഎസ്‌എഫ്, സിആർപിഎഫ് എന്നീ സേനകൾ സംയുക്തമായി കോമ്പിങ് ഓപ്പറേഷൻ നടത്തിവരികയാണ്.
ഭീകരർക്ക് സഹായം നൽകിയതായി സംശയിക്കുന്ന ഏഴു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഭീകരരെ അതിർത്തി കടക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് 2024 ലും ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
Read More
- 'മനുഷ്യത്വരഹിതം,' സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് സ്റ്റേ ചെയ്‌തു സുപ്രീം കോടതി
- ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിലെ തീപിടിത്തം; പൊലീസ് ആസ്ഥാനം അറിയാൻ വേണ്ടിവന്നത് 8 മണിക്കൂർ
- യുഎസ് സ്റ്റുഡന്റ് വിസ നിരസിക്കൽ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; കഴിഞ്ഞ വർഷം തള്ളിയത് 41 ശതമാനം
- പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി
- ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം; അന്വേഷത്തിന് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീം കോടതി
- ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.