/indian-express-malayalam/media/media_files/2025/03/28/0RGyEuYGpnbEv6MUqng0.jpg)
ഗൗരി സാംബ്രേക്കർ
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു വീട്ടിൽ ട്രോളി ബാഗിനുള്ളിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. 32 വയസ്സുള്ള ഗൗരി അനിൽ സാംബ്രേക്കർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേദേക്കറെയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയ വിവരം രാകേഷ് രാജേന്ദ്ര ഖേദേക്കറെയാണ് മഹാരാഷ്ട്ര പൊലീസിനെയും വീട്ടുടമസ്ഥനെയും വിളിച്ച് അറിയിച്ചത്. മാർച്ച് 25 ന് ബെംഗളൂരുവിൽ നിന്ന് പോയ ഖേദേക്കർ വ്യാഴാഴ്ചയാണ് ഭാര്യയുടെ മൃതദേഹത്തെക്കുറിച്ച് വിളിച്ച് അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ യുവതിയുടെ മൃതദേഹം ഒരു ട്രോളി ബാഗിൽ കണ്ടെത്തി. “സ്ത്രീയുടെ മൃതദേഹം വാഷ്‌റൂമിൽ നിന്നാണ് കണ്ടെത്തിയത്,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) സാറാ ഫാത്തിമ പറഞ്ഞു. "ഫോറൻസിക് സംഘം യുവതിയുടെ ശരീരത്തിൽ കുത്തേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, കൊലപാതക കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
രണ്ട് വർഷം മുൻപാണ് രാകേഷും ഗൗരിയും വിവാഹിതരായത്. ഈ വർഷം ഫെബ്രുവരിയിലാണ് വാടക വീടിലേക്ക് താമസം മാറിയത്. ഖേദേക്കർ ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നു. വീട്ടമ്മയായ സാംബ്രേക്കർ ഒരു ജോലിക്കുള്ള അന്വേഷണത്തിലായിരുന്നു.
Read More
- ജമ്മു കശ്മീരിലെ കത്വയിൽ വെടിവയ്പ്പ്; രണ്ടു ഭീകരരെ വധിച്ചു; അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്
- 'മനുഷ്യത്വരഹിതം,' സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീം കോടതി
- ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിലെ തീപിടിത്തം; പൊലീസ് ആസ്ഥാനം അറിയാൻ വേണ്ടിവന്നത് 8 മണിക്കൂർ
- യുഎസ് സ്റ്റുഡന്റ് വിസ നിരസിക്കൽ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; കഴിഞ്ഞ വർഷം തള്ളിയത് 41 ശതമാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.