scorecardresearch

കേന്ദ്ര ബജറ്റ്; രാജ്യത്തോടുള്ള പ്രതികാരമെന്ന് സ്റ്റാലിൻ

തെറ്റിൽ നിന്ന് കൂടുതൽ തെറ്റിലേക്കാണ് കേന്ദ്ര സർക്കാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ കൂടുതൽ പരാജയം ബിജെപിക്ക് ഏൽക്കേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

തെറ്റിൽ നിന്ന് കൂടുതൽ തെറ്റിലേക്കാണ് കേന്ദ്ര സർക്കാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ കൂടുതൽ പരാജയം ബിജെപിക്ക് ഏൽക്കേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

author-image
WebDesk
New Update
mk stalin

എംകെ സ്റ്റാലിൻ

ചെന്നൈ: ബജറ്റിനെ ചൊല്ലി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം കാരണം രാജ്യത്തോട് മുഴുവൻ കേന്ദ്ര സർക്കാർ ബജറ്റിലൂടെ പ്രതികാരം കാട്ടുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. തെറ്റിൽ നിന്ന് കൂടുതൽ തെറ്റിലേക്കാണ് കേന്ദ്ര സർക്കാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ കൂടുതൽ പരാജയം ബിജെപിക്ക് ഏൽക്കേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
നേരത്തെ, ശനിയാഴ്ച  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേരുന്ന  നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാൻ സ്റ്റാലിൻ തീരൂമാനിച്ചിരുന്നു. 37,000 കോടി രൂപയുടെ ദുരന്തനിവാരണത്തിനും ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ടത്തിനും വേണ്ടിയുള്ള സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ ശ്രദ്ധിച്ചില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിജെപി ഭരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.  
അതേ സമയം ശനിയാഴ്ച നടന്ന നിതി ആയോഗ് യോഗത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങി പോയി. 
കൂടാതെ, ബിജെപി 'രാഷ്ട്രീയ ലക്ഷ്യത്തോടെ' ഭരണം നടത്തുന്നു. അഞ്ച്  മിനിറ്റ് സംസാരിച്ചപ്പോഴേക്കും തന്റെ മൈക്ക് ഓഫാക്കിയെന്നും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തന്നെക്കാൾ കൂടുതൽ സമയം സംസാരിക്കാൻ അനുവദിച്ചെന്നും ആരോപിച്ചാണ് മമതാ ബാനർജി യോഗത്തിൽ നിന്ന് ഇറങ്ങി പോയത്. 

Read More

Advertisment

Tamilnadu Mk Stalin Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: