/indian-express-malayalam/media/media_files/2025/01/31/QWdzwnwaUBiaCOs91sfS.jpg)
ചിത്രം: എക്സ്
ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതിഭവൻ. രാഷ്ട്രപതിഭവന്‍റെ അന്തസ്സ് വ്രണപ്പെടുത്തുന്ന പരാമർശമാണ് ഉണ്ടായതെന്നും, അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രപതിഭവൻ പ്രസ്താവനയിൽ പ്രതികരിച്ചു.
'ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടിയും സ്ത്രീകൾക്കുവേണ്ടിയും കർഷകർക്കുവേണ്ടിയും സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ല', രാഷ്ട്രപതിഭവൻ .
കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാർലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പ്രതികരണമാണ് വിവാദത്തിന് തിരികൊളുത്തിയത്. 'പ്രസംഗം അവസാനിപ്പിക്കാറായപ്പോഴേക്കും രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാൻ പോലും വയ്യാതായി, പാവം,' എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. സോണിയ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
രാഷ്ട്രപതിയുടെ പ്രസംഗത്തെ രാജ്യം മുഴുവൻ പ്രശംസിച്ചുവെന്നും വിവാദ പരാമർശത്തിൽ കോൺഗ്രസ് മാപ്പു പറയണമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. "രാഷ്ട്രപതിയുടെ പ്രസംഗത്തെ രാജ്യം മുഴുവൻ പ്രശംസിച്ചു. പക്ഷേ, സോണിയ ഗാന്ധിക്കും മറ്റു പ്രതിപക്ഷ നേതാക്കൾക്കും അങ്ങനെയല്ല. ഞാൻ അവരെ അപലപിക്കുന്നു. നമ്മുടെ രാഷ്ട്രപതി ഒരു ആദിവാസി സ്ത്രീയാണ്. അവർ ഒരിക്കലും ദുർബലയല്ല. ആദ്യമായാണ് രാജ്യത്ത് ഒരു ആദിവാസി വനിത രാഷ്ട്രപതിയാകുന്നത്. കോൺഗ്രസിന് അത് ദഹിക്കില്ല. അതുകൊണ്ടാണ് അവർ രാഷ്ട്രപതിയെ ദുർബലയെന്ന് വിളിക്കുന്നത്," മന്ത്രി പറഞ്ഞു.
Read More
- സാമ്പത്തിക സർവേ പാർലമെന്റിൽ:ജിഡിപി വളർച്ച 6.4 ശതമാനം
- മഹാലക്ഷ്മി ശ്ലോകം ചൊല്ലി മോദി; ബജറ്റ് രാജ്യത്തിന് പുതിയ ദിശ നൽകുമെന്ന് പ്രഖ്യാപനം
- ബജറ്റ് സമ്മേളനത്തിന് തുടക്കം; മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി
- കുതിച്ചുയരുന്ന സ്വർണവില; നിർണായകം കേന്ദ്ര ബജറ്റ്
- പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നാളെ കേന്ദ്ര ബജറ്റ്
- കേന്ദ്ര ബജറ്റ്; ട്രാക്കിലാകുമോ കേരളത്തിന്റെ റെയിൽ പ്രതീക്ഷകൾ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.