scorecardresearch

ബജറ്റ് സമ്മേളനത്തിന് തുടക്കം; മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

വഖഫ് ബോർഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടതായും രാഷ്ട്രപതി പറഞ്ഞു

വഖഫ് ബോർഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടതായും രാഷ്ട്രപതി പറഞ്ഞു

author-image
WebDesk
New Update
DROUPATHI MURMU

പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നു

ന്യുഡൽഹി: മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുൻ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. മൂന്ന് കോടി കുടുംബങ്ങൾക്ക് കൂടി പുതിയ വീടുകൾ നൽകുന്ന രീതിയിൽ പ്രധാനമന്ത്രി അവാസ് യോജന വിപുലിരിക്കാനായെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisment

ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നു. വഖഫ് ബോർഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊണ്ടതായും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീ ശാക്തികരണത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടത്തുന്നത്. സ്ത്രീകളുടെയും കർഷകരുടെയും ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ മുതൽ സ്പോർട്സ്, ബഹിരാകാശം വരെയുള്ള എല്ലാ മേഖലകളിലും മുന്നേറാൻ രാജ്യത്തിന് കഴിഞ്ഞു. നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ രാജ്യത്തിന്റെ യശസ്സ് ഉയർത്തി. എഐ മേഖലയിൽ കൂടുതൽ സംഭാവന നൽകുന്നതിനായി രാജ്യം എഐ മിഷൻ ആരംഭിച്ചതായും മുർമു പറഞ്ഞു.

Advertisment

ഇന്ത്യ വൈകാതെ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. യുപിഐ ഇടപാടുകൾ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ ചെറിയ കടകളിൽ വരെ എത്തിക്കാനായി. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സുപ്രധാന നിയമങ്ങൾ നടത്തിയെന്നും ലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.

Read More

Indian President Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: